29
Aug 2023
Fri
29 Aug 2023 Fri

പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഡോക്ടര്‍ മണിമാരനും ഭാര്യ കൃഷ്ണവേണിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ദമ്പതികള്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി രാവിലെ അയല്‍വാസികളാണ് ദമ്പതികളെ അബോധവാസ്ഥയില്‍ കണ്ടെത്തിയത്. പന്തളം പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. കിടപ്പുമുറിയില്‍ അബോധാവസ്ഥയിലായ ഇവരെ പൊലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കിടപ്പുമുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങള്‍, ഐഎംഎ ഭാരവാഹികള്‍, പൊലീസ് എന്നിവര്‍ക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവച്ചിരുന്നു. മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പില്‍ എഴുതിവച്ചിരിക്കുന്നത്. ഇരുവരും പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയ ദമ്പതികളുടെ മകന്‍ നാട്ടില്‍ തന്നെ ഡോക്ടറായി ജോലി ചെയ്തുവരികയാണ്.