റിയാദ്: ഇന്ത്യക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിൽ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരന്മാരായ അബ്ദുല്ല മുബാറക് അൽ അജമി മുഹമ്മദ്, സൈഅലി അൽ അനസി എന്നിവരെയാണ് ഞായറാഴ്ച രാവിലെ വധിച്ചത്. മുഹമ്മദ് ഹുസൈൻ അൻസാരി എന്ന ഇന്ത്യക്കാരനെ കാറിടിപ്പിച്ച് കൊന്ന പ്രതികൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും മറ്റു വസ്തുക്കളും മോഷ്ടിക്കുകയായിരുന്നു.
|
മയക്കുമരുന്നിന് അടിമകളായിരുന്നു പ്രതികൾ. ആയുധവുമായി നേരിട്ട പ്രതികളെ പൊലീസ് സാഹസികമായാണ് കീഴടക്കിയത്. പ്രതികൾക്കെതിരേ പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞതോടെയാണ് റിയാദ് ക്രിമിനൽ കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും മേൽക്കോടതിയും വിധി ശരിവച്ചതോടെ വധശിക്ഷ നടപ്പാക്കാനുള്ള അനുമതി റോയൽ കോർട്ട് നൽകുകയും ഞായറാഴ്ച രാവിലെ ഇരുവരെയും വധശിക്ഷയ്ക്കു വിധേയരാക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





