10
Aug 2023
Thu
10 Aug 2023 Thu

ഇന്തോനേഷ്യയില്‍ വീട്ടുജോലിക്കാരിയെ ചങ്ങലയ്ക്കിട്ട് മര്‍ദ്ദിക്കുകയും പട്ടിക്കാഷ്ടം തീറ്റിക്കുകയും ചെയ്തു. തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് വീട്ടുജോലിക്കാരിയായ സീതി ഖോതിമയെന്ന 24കാരി കൊടുംപീഡനത്തിനിരയായത്. സെന്‍ട്രല്‍ ജാവയില്‍ നിന്നാണ് സീതി ഖോതിമ ജോലിക്കായി ജക്കാര്‍ത്തയിലെ സമ്പന്നവീട്ടിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടക്കെണിയിലായ മാതാപിതാക്കള്‍ക്ക് സഹായമാവാനാണ് യുവതി വീട്ടുജോലിക്ക് ഇറങ്ങിത്തിരിച്ചത്. ഫേസ്ബുക്ക് പരസ്യംകണ്ടായിരുന്നു യുവതി ജോലിക്ക് അപേക്ഷിച്ചത്.

മാസങ്ങള്‍ നീണ്ട കൊടിയ പീഡനത്തിനു ശേഷം രക്ഷപ്പെട്ട യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് വീട്ടുടമയായ 70കാരിയെ നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഇവരുടെ ഭര്‍ത്താവ്, മകള്‍, ആറ് വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് മൂന്നരവര്‍ഷം വീതവും തടവ് വിധിച്ചിട്ടുണ്ട്.

വീട്ടുജോലിക്കു നിന്ന വീട്ടില്‍ വച്ച് താന്‍ ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച മറ്റൊരു കേസും യുവതി നല്‍കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക