കൂത്താട്ടുകുളം പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പിതൃസഹോദരനായ പ്രതി വീട്ടിൽ കയറി വെട്ടിയ ശേഷം ജീവനൊടുക്കി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് സംഭവം. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പെൺകുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു.
|
പെൺകുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്. സംഭവസമയം പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രതിക്കെതിരേ ഒരു വർഷം മുമ്പാണ് പെൺകുട്ടി ലൈംഗികപീഡനത്തിന് പരാതി നൽകിയത്. ഈ കേസിൻറെ വാദം തുടങ്ങാനിരിക്കെയാണ് ഇയാൾ പരാതിക്കാരിയെ വീട്ടിൽ കയറി വെട്ടിയത്.
പരിക്കേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നിർധന കുടുംബാംഗമായ പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ പുത്തൻകുരിശിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം. പെൺകുട്ടിയുടെ കുടുംബത്തിന് നാട്ടുകാർ പിരിവിട്ട് വീടുവച്ച് നൽകിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





