ഓണാവധിക്ക് വീട്ടുകാര്‍ക്കൊപ്പം ഗോവ സന്ദര്‍ശിച്ച് നാട്ടില്‍ മടങ്ങിയെത്തിയ നാലുവയസ്സുകാരന് മരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് മലയത്ത് പ്ലാങ്കോടുമുകള് അനീഷ്-അശ്വതി ദമ്പതികളുടെ മകന് അനിരുദ്ധ് ആണ് മരിച്ചത്. തിങ്കള്‍ രാവിലെയായിരുന്നു സംഭവം. ഗോവയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
|
ആഗസ്ത് 28ന് അനീഷും കുടുംബവും ഗോവയില്‍ പോയിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അനിരുദ്ധന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം മലയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട്ടെ ആശുപത്രിയിലും എത്തിച്ച് രക്തപരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല.
പ്രാഥമിക ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി വീണ്ടും അസ്വസ്ഥത പ്രകടിപ്പിക്കുകയും തിങ്കള്‍ രാവിലെ മരിക്കുകയായിരുന്നു. ഗോവയിലെ ഹോട്ടലില്‍നിന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കാട്ടി ബന്ധുക്കള്‍ മലയിന്‍കീഴ് പൊലീസില്‍ പരാതി നല്കി.





