23
Sep 2023
Fri
23 Sep 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: യൂറോപ്യന്‍ ക്ലബുകള്‍ക്ക് ഇനി സമാധാനത്തില്‍ ഇരിക്കാം. സൗദി അറേബ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്നലെയോടേ അവസാനിച്ചു. ഫുട്‌ബോളിന്റെ ഭൂപടം തന്നെ മാറ്റി മറിച്ച ട്രാന്‍സ്ഫര്‍ വിന്‍ഡോ ആയിരുന്നു ഇത്തവണ സൗദി പ്രൊ ലീഗിന് ഉണ്ടായിരുന്നത്. ഒരു ബില്യണ്‍ ഡോളറിന് മുകളിലാണ് ട്രാന്‍സ്ഫര്‍ ഫീ ആയി മാത്രം സൗദി ലീഗ് ഇത്തവണ ചെലവഴിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒപ്പം നെയ്മര്‍, കരീം ബെന്‍സിമ എന്നീ സൂപ്പര്‍ താരങ്ങള്‍ സൗദിയിലേക്ക് എത്തുന്നത് ഈ സീസണില്‍ കാണാന്‍ ആയി.

 

ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം ചെലവഴിച്ച കാര്യത്തില്‍ സൗദി ലീഗിന് മുന്നില്‍ ഉള്ളത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാത്രമാണ്. ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, മൊ സലാ എന്നിവര്‍ക്ക് ആയും സൗദി ക്ലബുകള്‍ ഈ വിന്‍ഡോയില്‍ ശ്രമിച്ചിരുന്നു.
നെയ്മര്‍, യാസിന്‍ ബൗണൗ, കലിഡൗ കൗലിബാലി, മിലിങ്കോവിച്ച്-സാവിച്, റൂബന്‍ നെവസ്, അലക്‌സാണ്ടര്‍ മിട്രോവിച്ച് എന്നിവരെ സൈന്‍ ചെയ്ത് അല്‍ ഹിലാല്‍ ആണ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മുന്നില്‍ നിന്നത്. റൊണാള്‍ഡോയുടെ അല്‍-നാസര്‍ മാനെ, ഒട്ടാവിയോ, ബ്രോസോവിച്ച്, ലാപോര്‍ട്ടെ, ടെല്ലെസ് എന്നിവരെ ടീമിലെത്തിച്ചു. അല്‍-ഇത്തിഹാദ് ബെന്‍സെമ, കാന്റെ, ഫാബിഞ്ഞോ, ഫെലിപ്പെ, ജോട എന്നിവരെ ടീമില്‍ എത്തിച്ചു.

ഫിര്‍മിനോ, മഹ്റസ്, അലന്‍ സെന്റ്-മാക്‌സിമിന്‍, എഡ്വാര്‍ഡ് മെന്‍ഡി, ഫ്രാങ്ക് കെസ്സി, വീഗ എന്നിവരെ ടെമില്‍ എത്തിച്ച് പ്രൊമോഷന്‍ നേടി എത്തിയ അല്‍-അഹ്ലി ഏവരും അത്ഭുതപ്പെടുത്തി. മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ഹെന്‍ഡേഴ്സണെയും എവര്‍ട്ടണ്‍താരം ഗ്രേയെയും സൈന്‍ ചെയ്ത് ഇത്തിഫാഖും ചിത്രത്തില്‍ നിന്നു.