തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്ത മാസം പ്രാബല്യത്തില്‍ വരും.നിരക്ക് വര്‍ധനയ്‌ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞതോടെ വര്‍ധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്തയാഴ്ച തീരുമാനം എടുക്കും. യൂണിറ്റിന് 41പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് പൂര്‍ണമായും അനുവദിച്ച് കൊണ്ടാകില്ല നിരക്ക് വര്‍ധന.
|
ഇതിനോടൊപ്പം തന്നെ പുറത്ത് നിന്നും വൈദ്യുതി വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. കഴിഞ്ഞ ടെണ്ടറുകളില്‍ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബര്‍ മുതല്‍ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക. ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് നീക്കം. ഹ്രസ്വകാല, സ്വാപ്പ് ടെന്‍ഡറുകള്‍ പ്രകാരം കെഎസ്ഇബി വൈദ്യുതി വാങ്ങും.465 മെഗാവാട്ടിന്റെ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ, ഹൈക്കോടതി വിധി വന്നതോടെ വര്‍ധന ആവശ്യപ്പെട്ടുള്ള കെഎസ്ഇബിയുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്തയാഴ്ച തീരുമാനമെടുക്കും എന്നാണ് അറിയുന്നത്.





