23
Sep 2023
Mon
23 Sep 2023 Mon

നാലാം തവണയും US Open ചാമ്പ്യനായി ജോക്കോവിച്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം ചൂടി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്. ഫൈനലില്‍ റഷ്യന്‍ കരുത്തന്‍ ഡാനില്‍ മെദ്‌വെദെവിനെ വീഴ്ത്തിയാണ് സെര്‍ബിയന്‍ താരം ജോക്കോവിച് നാലാം തവണയും യു.എസ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. സ്‌കോര്‍ 67, 76, 63

ജോക്കോവിചിന്റെ 24ാം ഗ്രാന്‍സ്ലാം കിരീടമാണിത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ റഷ്യന്‍ താരം മെദ്‌വദെവിനായിരുന്നു ജയം.

വിജയത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ താരം ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരെറ്റ് കോര്‍ട്ടിനൊപ്പമെത്തി. ടെന്നിസില്‍ കൂടുതല്‍ക്കാലം ലോക ഒന്നാം നമ്പര്‍ താരമായതു മുതല്‍, ഗ്രാന്‍ഡ്‌സ്‌ലാം റെക്കോര്‍ഡുകളില്‍വരെ സ്വന്തം പേര് എഴുതിച്ചേര്‍ത്തുകഴിഞ്ഞു അദ്ദേഹം.