ലഖ്നൗ: ഉത്തർപ്രദേശിൽ നാല് വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. ഫാറൂഖാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ക്രൂര കൊലപാതകത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
|
വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നീട് സമീപത്തെ പാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പാടത്ത് നായകൾ കൂട്ടത്തോടെ നിൽക്കുന്നത് കണ്ടാണ് കുടുംബാംഗങ്ങളും അയൽവാസികളും അവിടെയെത്തിയത്. അപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.
സംഭവത്തിൽ ഒരാളെ സംശയമുണ്ടെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടി ഒറ്റയ്ക്ക് കളിക്കുന്നത് കണ്ടപ്പോൾ മറ്റൊരാളുടെ സഹായത്തോടെ സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. ശേഷം കൊലപ്പെടുത്തി മൃതദേഹം പാടത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





