ജിദ്ദ: സംസ്ഥാന സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിയില്‍പോലും ക്രമക്കേട് നടത്തുകയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറെന്നും ജിദ്ദ ശറഫിയ്യ കെ.എംസിസി പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും അത്താണിയാകേണ്ട പദ്ധതിയില്‍ അപേക്ഷിക്കാത്തവര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹിക ക്ഷേമ പെന്ഷന് നല്‍കിയതില്‍ വന്‍ അഴിമതിയുണ്ട്. ഇതിനെ കുറിച്ച് വ്യക്തവും സമഗ്രവുമായ അന്വേഷണം ആവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു.
|
സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കേ അതില്ലാതെ പെന്ഷന് നല്‍കിയിട്ടുണ്ട്. അപേക്ഷിക്കാത്തവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വരെ സാമൂഹിക സുരക്ഷാപെന്ഷന് നല്‍കിയിട്ടുണ്ടെന്ന ഗുരുതരമായ ക്രമക്കേട് സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെന്ഷന് അര്‍ഹരായ 25,000 പേരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിഎജി റിപോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഇടത് ഭരണം കേരളത്തെ സാമ്പത്തികമായി പാടെ തകര്‍ത്തിരിക്കയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ശറഫിയ്യ കെ.എം.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് യാക്കുബ് മഞ്ചേരി അധ്യക്ഷത വഹിച്ചു. ഡല്‍ഹിയില്‍ നിര്‍മിക്കുന്ന മുസ് ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖായിദേമില്ലത്ത് സെന്റര്‍ കാംപയിന്റെ ഭാഗമായി ഷറഫിയ്യ ഏരിയിയില്‍ നിന്നുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി. അലവികുട്ടി, ജാഫര്‍, പ്രത്യേക ക്ഷണിതാക്കളായ റസാഖ് അണക്കായി, ലത്തീഫ് പൊന്നാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.പി ശാഹുല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ബാസ് മുസ്ല്യാരങ്ങാടി നന്ദിയും പറഞ്ഞു.


