23
Oct 2023
Thu
23 Oct 2023 Thu

അഹ്‌മദാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിന് വേണ്ടത്ര കാണികള്‍ ഇല്ല. അഹ്‌മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് കാണികളുടെ അസാന്നിധ്യം അനുഭവപ്പെട്ടത്. 2019 ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമായ ഇംഗ്ലണ്ട്-ന്യൂസിലന്റ് മല്‍സരം കാണാനാണ് കാണികള്‍ ഇല്ലാത്തത്. സ്റ്റേഡിയത്തിന്റെ പകുതി പോലും കാണികള്‍ ഇല്ലാത്തത് ബിസിസിഐക്ക് തിരിച്ചടിയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ വ്യാപകമായ പ്രതികരണങ്ങളാണ് നടക്കുന്നത്.
അതിനിടെ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 282 റണ്‍സെടുത്തു. ടോസ് ലഭിച്ച ന്യൂസിലന്റ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലിഷ് പട ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ബട്‌ലര്‍ 43ഉം ബെയര്‍സ്‌റ്റോ 33 ഉം റണ്‍സെടുത്തു. കിവി ബൗളിങിന് മുന്നില്‍ ഇംഗ്ലിഷ് പട പലപ്പോഴും പതറിയിരുന്നു. ന്യൂസിലന്ററിനായി ഹെന്ററി മൂന്നും സാന്റനര്‍, ഫിലിപ്പിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>