18
Oct 2023
Fri
18 Oct 2023 Fri

സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നര്‍ഗീസ് മുഹമ്മദിക്ക്. ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനുളള പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മദി ഇപ്പോഴും ജയിലിലാണ്.
വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടി നര്‍ഗീസ് ലോകശ്രദ്ധ നേടിയിരുന്നു. 259 വ്യക്തികളും 92 സംഘടനകളുമാണ് സമാധാനത്തിനുളള നൊബേലിനായി പരിഗണിച്ചത്. വ്യക്തിപരമായി ഒരുപാട് നഷ്ടങ്ങള്‍ നല്‍കിയ ധീരവനിതയാണ് നര്‍ഗീസ് മുഹമ്മദിയെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി. ഇതിനകം 13 തവണ നര്‍ഗീസ് അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ച് തവണ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1972-ല്‍ ഇറാനറെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സഞ്ജാനിലാണ് നര്‍ഗീസ് ജനിച്ചത്. ഫിസിക്‌സില്‍ ബിരുദം നേടി എഞ്ചിനീയറായ നര്‍ഗീസ് ആ തൊഴില്‍ ഉപേക്ഷിച്ചാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. 2003-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ ഇറാനിയന്‍ അഭിഭാഷകന്‍ ഷിറിന്‍ ഇബാദി സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍ഡേഴ്സില്‍ ചേര്‍ന്നായിരുന്നു നര്‍ഗീസിന്‌റെ പ്രവര്‍ത്തനം. വധശിക്ഷ നിര്‍ത്തലാക്കുന്നതിന് വേണ്ടി പോരാടിയ വ്യക്തിയാണ് ഷിറിന്‍ ഇബാദി.