08
Oct 2023
Mon
08 Oct 2023 Mon

കൊച്ചി: ക്രിസ്മസ്, പുതുവത്സരം അവധി ആഘോഷിക്കാന്‍ പ്രവാസികള്‍ നാട്ടിലേക്ക് കൂട്ടമായി വരുന്നത് മുന്നില്‍ക്കണ്ട് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ കൊള്ള. ഡിസംബര്‍ 20 മുതല്‍ ആറിരട്ടി വര്‍ധനവാണ് വരുത്തിയത്. ഇത്തിഹാദ് എയര്‍വേയ്‌സില്‍ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാന്‍ സാധാരണ 15,000ത്തിന് താഴെയാണ്. എന്നാല്‍ ഇത് ഈ സമയം 75,000 രൂപക്ക് മുകളിലെത്തി. ബിസിനസ് ക്ലാസിലിത് 1,61,213 രൂപയാണ്. കരിപ്പൂര്‍, നെടുമ്പാശേരി എന്നിവിടങ്ങളില്‍നിന്നും സമാനമായ വര്‍ധനയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍നിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദിലെ നിരക്ക്. ജനുവരി ഒന്നുമുതല്‍ കരിപ്പൂര്‍- ദുബായ്, നെടുംമ്പാശേരി -ദുബായ്, തിരുവനന്തപുരം- ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയര്‍ലൈന്‍സ് നിരക്ക് വര്‍ധിപ്പിക്കുന്നതോടെ എയര്‍ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വര്‍ധിപ്പിക്കും.

കേരളത്തിലേക്ക് പുതിയ സര്‍വീസുമായി യുഎഇ ദേശീയ എയര്‍ലൈന്‍സ് കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ആഴ്ചയില്‍ ഏഴ് സര്‍വീസ് നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. നെടുമ്പാശേരിയില്‍നിന്ന് നിലവിലുള്ള സര്‍വീസ് കൂടാതെ എട്ട് സര്‍വീസുകള്‍കൂടിയുണ്ടാകും. കരിപ്പൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ എയര്‍ലൈന്‍ കമ്പനികള്‍ കേരളത്തില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പുതിയ സര്‍വീസിന് അനുമതി തേടി. ഇത്തിഹാദിനുപുറമേ ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലേഷ്യ എയര്‍ലൈന്‍സ് എന്നിവയാണ് പുതിയ സര്‍വീസിന് അനുമതി തേടിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക