ഇൻസ്റ്റഗ്രാം റീൽസ് പോസ്റ്റ് ചെയ്തതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെ മുപ്പത്തിയഞ്ചുകാരിയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.
പശ്ചിമബംഗാളിലെ ജൊയാനഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഹരിനാരായൺപുരിൽ വെള്ളിയാഴ്ചയാണു സംഭവം.
|
പരിമൾ വൈദ്യ എന്ന മുപ്പത്തിയെട്ടുകാരനാണ് ആണ് ഭാര്യ അപർണയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന പരിമൾ വൈദ്യയുടെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലയ്ക്കു ശേഷം പരിമൾ ഒളിവിൽ പോയി. ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിയായ മകൻ ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ദമ്പതികളുടെ മകൾ നഴ്സറി വിദ്യാർഥിനിയാണ്. 17 വർഷം മുമ്പാണ് ദമ്പതികൾ വിവാഹിതരായത്.
അപർണ റീൽസ് ചെയ്ത് ഇടാൻ തുടങ്ങിയതോടെ അവർക്ക് നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇവരുമായി അപർണ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായുള്ള അപർണയുടെ സുഹൃദ്ബന്ധം പരിമളിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇതേച്ചൊല്ലി വഴക്കടിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലും അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായതായി മകൻ പൊലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





