ഈരാറ്റുപേട്ട: എന്‍ഐഎ അറസ്റ്റിനെ തുടര്‍ന്ന്
കൗണ്‍സിലര്‍ അയോഗ്യനാക്കപ്പെട്ട സീറ്റ് നിലനിര്‍ത്തി എസ്ഡിപിഐ. കോട്ടയം ഈരാറ്റുപേട്ട മുനിസിപാലിറ്റി 11ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ ലത്തീഫ് കാരയ്ക്കാട് വിജയിച്ചത്.
|
44 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിന്‍റെ സിയാദ് കൂവപ്പള്ളിയെ ലത്തീഫ് പരാജയപ്പെടുത്തിയത്. 924 വോട്ടുകള്‍ പോള്‍ ചെയ്ത തെരഞ്ഞെടുപ്പില്‍ 366 വോട്ടുകള്‍ നേടിയാണ് എസ്ഡിപിഐ ജയം. രണ്ടാമതെത്തിയ സിയാദ് കൂവപ്പള്ളി 322 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം സ്ഥാനാര്‍ഥി കെ എന്‍ ഹുസൈന്‍ 236 വോട്ടുകള്‍ മാത്രമാണ് നേടിയത്. മൂന്നാം തവണയാണ് ഹുസൈന്‍റെ പരാജയം.
കൗണ്‍സിലറായിരുന്ന അന്‍സാരി ഈലക്കയം അയോഗ്യനാക്കപ്പെട്ടതോടെയാണ് 11ാം വാര്‍ഡായ കുറ്റിമരംപറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആറ് മാസം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത അംഗം അയോഗ്യനാക്കപ്പെടും. ഇതനുസരിച്ചാണ് അന്‍സാരി അയോഗ്യനായത്. കോട്ടയം ജില്ലയില്‍ എസ്ഡിഐയ്ക്ക് നാല് വാര്‍ഡ് മെംബര്‍മാരുള്ള തദ്ദേശസ്ഥാപനമാണ് ഈരാറ്റുപേട്ട മുനിസിപാലിറ്റി.





