ഗസ്സ: ഫലസ്തീന് മേലുള്ള ഇസ്രായേലിന്റെ കടന്നാക്രമണത്തിന് ഇന്നേക്ക് 100 ദിവസം. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഹമാസിനെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 24,000 പേര്‍ ആണ്. എന്നാല്‍ ഇതില്‍ പതിനായിരവും കുട്ടികളാണ്. കൊല്ലപ്പെട്ടതില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളും വയോധികരും അടക്കമുള്ള സാധാരണക്കാരാണ്.
100 ദിവസം പിന്നിടുമ്പോള്‍ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സൈനിക സന്നാഹത്തെയും ബോംബാക്രമണവും ചുരുക്കി നിശ്ചിത ലക്ഷ്യങ്ങളെ മാത്രം ആക്രമിക്കാനാണ് പദ്ധതിയെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു.
|
ഇന്നലെ കൊല്ലപ്പെട്ടത് 135 പേര്‍ ആണ്. ഇതുവരെ 23,843 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു; 60,317 പേര്‍ക്കു പരുക്കേറ്റു. റഫയില്‍ 2 അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടിനുമേല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 10 പേരാണു മരിച്ചത്. അത്താഴം കഴിക്കുന്നതിനിടെയാണ് ആക്രമണമെന്നു മരിച്ചവരുടെ ബന്ധു ബാസിം അറഫ പറഞ്ഞു. കയ്യില്‍ റൊട്ടിക്കഷണവുമായി മരിച്ചുവീണ പെണ്‍കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോള്‍ രാജ്യാന്തര നീതിന്യായ കോടതി എവിടെയെന്നും അദ്ദേഹം ചോദിച്ചു. മധ്യ ഗാസയിലെ ബുറൈജ്, നുസുറത്ത്, മഗാസി അഭയാര്‍ഥി മേഖലകളിലും രൂക്ഷമായ വ്യോമാക്രമണം തുടര്‍ന്നു. വടക്കന്‍ ഗാസയിലും ബയ്ത്ത് ലാഹിയ, ദറജ് മേഖലയിലുമായി ഇരുപതിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
യുദ്ധ നിയമങ്ങള്‍ ലംഘിച്ച് സാധാരണക്കാര്‍ക്കു പുറമേ മാധ്യമപ്രവര്‍ത്തകരേയും ലക്ഷ്യമിടുകയാണ്. ഇസ്രാഇലിന്റെ ക്രൂരതകള്‍ പുറംലോകത്ത് എത്തുന്നത് തടയാനാണ് ഫലസ്തീനികള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നതെന്നാണ് ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫിസ് ആരോപിക്കുന്നത്. 2021, 2021 വര്‍ഷങ്ങളില്‍ ലോകത്താകമാനം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരേക്കാള്‍ കൂടുതലാണ് ഒക്ടോബര്‍ ഏഴുമുതല്‍ നാലു മാസത്തിനകം ഗാസയില്‍ കൊല്ലപ്പെട്ടത്. ജനുവരി 10 വരെയുള്ള കണക്കുകള്‍ പ്രകാരം 117 മാധ്യമ പ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. മീഡിയ ഓഫീസും മനുഷ്യാവകാശ സംഘടനകളും പറയുന്നതനുസരിച്ച് ഗസ്സയില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് അവരെ തടയാന്‍ ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ ബോധപൂര്‍വം ലക്ഷ്യമിടുകയാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ കണക്കുകള്‍ പ്രകാരം 2021ലും 2022ലും ലോകമെമ്പാടും 109 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.


