02
Feb 2024
Tue
02 Feb 2024 Tue
own a minimart for just 100 dhirham bismi offer

ദുബായ്: ‘ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം’ എന്ന ആശയത്തില്‍ ലോകത്തിലെ തന്നെ ആദ്യ വേറിട്ട കാംപയിനുമായി ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ് രംഗത്ത്! വെറും 100 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സധിക്കുന്ന വിധത്തില്‍ മുഴുവന്‍ സാധനങ്ങളും സംഭരിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് യുഎഇയില്‍ ഹോള്‍സെയില്‍ രംഗത്തും കോംബിനേഷന്‍ സ്‌റ്റോര്‍ രംഗത്തും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എഫ്എംസിജി കമ്പനിയായ ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ് ഒരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം’ എന്ന ആശയത്തിലുള്ള ബിസ്മി മെഗാ ഫെസ്റ്റ് കാംപയിന്‍ 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് നടക്കുക. ഓഫര്‍ കാലയളവില്‍ യുഎഇയിലെ ഏതെങ്കിലുമൊരു ബിസ്മി കോംബിനേഷന്‍ ഔട്‌ലെറ്റില്‍ നിന്നും മിനിമം 100 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കച്ചവടത്തിന് സജ്ജമാക്കിയ ഒരു മിനി മാര്‍ട്ട് നേടാനുള്ള അവസരമാണ് ലഭിക്കുക. മിനി മാര്‍ട്ട് കൂടാതെ, 2 ഫ്രഞ്ച് നിര്‍മിത സിട്രോയെന്‍ സി 4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐഫോണുകള്‍, ടിവി സെറ്റുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങി മറ്റനവധി സമ്മാനങ്ങളും നേടാന്‍ അവസരമുണ്ട്. 100 ദിര്‍ഹമിനോ, അതിലധികമോ തുകക്കുള്ള ഓരോ പര്‍ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്റെ ഭാഗമാവാം. എന്‍ട്രികള്‍ക്ക് പരിധികളില്ല. യോഗ്യമായ ഓരോ പര്‍ചേസും സമ്മാനം നേടാന്‍ പുതിയ അവസരമാണ്. യുഎഇയിലെ ഏതെങ്കിലും ബിസ്മി ഗ്രൂപ് ഔട്‌ലെറ്റില്‍ നിന്നും മിനിമം 300 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുന്ന ഗ്രോസറി-റെസ്‌റ്റോറന്റ് ഉടമകള്‍, മറ്റു ബിസിനസുകള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ബി2ബി കസ്റ്റമേഴ്‌സിനും ഈ കാമ്പയിന്റെ ഭാഗമായ നറുക്കെടുപ്പില്‍ അവസരം ലഭിക്കുന്നതാണ്.

ലോകത്ത് തന്നെ മറ്റാരും ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു കാമ്പയിന്‍ നടത്താന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിംഗ് ഡയക്ടറുമായ പി.എം ഹാരിസ് പറഞ്ഞു. വിശ്വസ്ത ഉപയോക്താക്കള്‍ക്ക് തിരിച്ചെന്തെങ്കിലും നല്‍കാനുള്ള അവസരമായി മാത്രമല്ല, യുഎഇയുടെ പേരു കേട്ട സംരംഭക മനോഭാവത്തിന് കൂടുതല്‍ പ്രോത്സാഹനമേകുക എന്നതും ഈ കാമ്പയിന്‍ കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും; സാമൂഹികമായ ഇടപഴകലും സാമ്പത്തിക വളര്‍ച്ചയും പ്രോല്‍സാഹിപ്പിക്കാനുള്ള തങ്ങളുടെ കാഴ്ചപ്പാട് കൂടി ഇതിലടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്റ്റോറുകള്‍ സ്ഥാപിച്ച് ഉപയോക്താക്കള്‍ക്ക് വീടുകളിലേക്കാവശ്യമായ മുഴുവന്‍ ഉല്‍പന്നങ്ങളും താങ്ങാനാകുന്ന വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കി അവരുടെ പ്രതിമാസ കുടുംബ ബജറ്റില്‍ ചുരുങ്ങിയത് 20 ശതമാനം ലാഭിച്ച് ദൈനംദിന ഷോപ്പിംഗില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബിസ്മി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ സാധ്യമാക്കുന്ന ‘ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം’ എന്ന ഈ വന്‍ കാംപയിന്‍ യുഎഇയിലുടനീളം വലിയ അലയൊലി സൃഷ്ടിക്കുമെന്നുറപ്പ്. ഉപയോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ മാത്രമല്ല, ജീവിതത്തില്‍ പുതിയ തുടക്കങ്ങളും ഈ കാംപയിന്‍ മുന്നോട്ടു വെക്കുന്നു. ഒരു ഉപയോക്താവിന് ഏറ്റവും കുറഞ്ഞ വിലയില്‍ എല്ലാ ഉല്‍പന്നങ്ങളും ചില്ലറയായോ, അതുമല്ലെങ്കില്‍ ഹോള്‍സെയില്‍ വിലയില്‍ കാര്‍ട്ടണുകളില്‍ കൂടിയ അളവുകളിലോ വാങ്ങാനാകുന്ന വിധത്തില്‍ ദെനംദിന ഷോപ്പിംഗില്‍ പുത്തന്‍ അനുഭവമാണ് ബിസ്മി ഹോള്‍സെയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതാദ്യമായി ഇത്തരമൊരു ബിസിനസ് മോഡല്‍ അവതരിപ്പിക്കാനും വിജയിപ്പിക്കാനും അതുവഴി ഉപയോക്താക്കള്‍ക്ക് മികച്ച ലാഭം ലഭ്യമാക്കാനും തങ്ങള്‍ക്ക് സാധിക്കുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും പി എം ഹാരിസ് പറഞ്ഞു.

സ്ഥിരതയോടും സജീവമായ ഇടപഴകലോടും കൂടി എല്ലാവര്‍ക്കും സേവനം നല്‍കുന്ന ഈ മേഖലയിലെ ആദ്യ പങ്കാളിത്ത സാമ്പത്തിക മോഡലായി ഇത് ഉയര്‍ന്നു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അവശ്യ വസ്തുക്കളുടെ വിലനിലവാരം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നയത്തിനനുസൃതമായി ബിസിനസുകള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക പരിഹാരങ്ങളും ഉപയോക്താക്കള്‍ക്ക് വില ആനുകൂല്യവും നല്‍കാന്‍ കോംബിനേഷന്‍ സ്റ്റോര്‍ മോഡല്‍ ബിസ്മി ഗ്രൂപ്പിനെ പ്രാപ്തമാക്കുന്നു. സൂപര്‍ മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്.