18
Oct 2024
Mon
18 Oct 2024 Mon
Dalit student beaten up in uthar pradesh

ലഖ്‌നോ: യു.പിയില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.(A Dalit student who shared Ambedkar’s photo was beaten up by asking him to call Jai Shriram)  അക്രമികള്‍ ഇതിന്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദലിത് വിദ്യാര്‍ഥിയോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാട്‌സാപ്പ് സ്റ്റാറ്റസായി ബി.ആര്‍ അംബേദ്കറിന്റെ ചിത്രം വെച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. ഭാരതീയ ന്യായ് സന്‍ഹിത പ്രകാരം ദലിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ALSO READ: പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; മണ്ഡലം കമ്മിറ്റി യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പക്ഷം പങ്കെടുത്തില്ല; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ചു

താനും കുടുംബവും ബുദ്ധമതം പിന്തുടരുന്നവരാണെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. അംബേദ്ക്കറിന്റേയും മറ്റ് ബുദ്ധിസ്റ്റ് നേതാക്കളുടെയും ചിത്രങ്ങള്‍ പങ്കുവച്ചതാണ് തന്നെ ആക്രമിക്കാനുള്ള കാരണമെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ വിട്ടതിന് ശേഷമാണ് ഒരുകൂട്ടം മുതിര്‍ന്ന വിദ്യാര്‍ഥികളെത്തി ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതോടെ മര്‍ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥി പറഞ്ഞു.

സനാതന ധര്‍മ്മം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അക്രമം നടത്തിയതെന്ന് മര്‍ദിച്ചവര്‍ പറഞ്ഞുവെന്ന് വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.