25
Sep 2024
Thu
25 Sep 2024 Thu
alappuzha accident

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലിയയുടെ വിവാഹത്തിനായി വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയതാണ് സത്താര്‍. പിതാവിനെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ആലിയയും മറ്റു കുടുംബാംഗങ്ങളും.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് വെച്ച് അപകടം ഉണ്ടായത്. രാവിലെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ALSO READ: തന്നെ സെക്സ് മാഫിയക്ക് വിൽക്കാൻ ശ്രമിച്ചു”; മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

ഗുരുതര പരിക്കേറ്റ സത്താറിനെ പരുമല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ കൂടെ യാത്ര ചെയ്ത മറ്റ് നാലുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടത് സൈഡിലാണ് ആലിയയും പിതാവും ഇരുന്നിരുന്നത്. ഈ ഭാഗമാണ് ലോറിയില്‍ ഇടിച്ചത്.

അതേസമയം, തൃശൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തൃപ്രയാര്‍ സെന്ററിനടുത്ത് യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വലപ്പാട് കോതകുളം ബീച്ച് സ്വദേശിയായ ആശീര്‍വാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയായ ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം.