27
May 2024
Sun
27 May 2024 Sun
FOOTBALL PLAYERS MEET

കൊച്ചി: അഞ്ചു പതിറ്റാണ്ടു മുമ്പ് നേടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ മധുര സ്മരണകളുമായി പഴയ ഫുട്‌ബോള്‍ താരങ്ങളുടെ സംഗമം. 1973ല്‍ ബി. സി റോയ് ട്രോഫിക്കു വേണ്ടിയുള്ള ദേശീയ ജൂനിയര്‍ കിരീടം നേടിയ കേരളത്തിന്റെയും, അതേ വര്‍ഷം തന്നെ അശുതോഷ് മുഖ്ര്‍ജി ഷീല്‍ഡ്‌ന് വേണ്ടിയുള്ള അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പിന്‍ഷിപ് നേടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും കളിക്കാരാണ് യുവറാണി റെസിഡന്‍സ് കൊച്ചിയില്‍ ഒത്തു കൂടിയത്. ( A reunion of football stars with sweet memories of 1973 )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍ക്കത്ത ജൂനിയര്‍ നാഷണലില്‍ പഞ്ചാബിനെയും, ബംഗാളിനെയും ഫൈനലില്‍ ആന്ധ്ര പ്രദേശിനെയും പരാജയപ്പെടുത്തിയാണ് കേരളം മൂന്നാം തവണയും ജേതാക്കളായത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രണ്ടാമതും ചാമ്പിന്മാരായത്.

ജൂനിയര്‍ കിരീടം നേടിയ ടീമിലെ 23 കളിക്കാരില്‍ 14 പേര്‍ സന്നിഹിതരായിരുന്നു. എം. എം. ജേക്കബും, പി. എം. സുനിലും, സി. പി രാജനും, ഇട്ടി മാത്യുവും രണ്ട് ടീമിലെയും അംഗങ്ങളായിരുന്നു. വിദേശത്തായതിനാല്‍ കോച്ച് ഉസ്മാന്‍ കോയക്കു എത്താന്‍ കഴിഞ്ഞില്ല. അനാരോഗ്യം മൂലം നാല് പേര്‍ ഒഴികെ എല്ലാവരും ഓര്‍മ്മകള്‍ പങ്കു വെയ്ക്കാന്‍ സംസ്ഥാന ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിരുന്നു.

എം. എം. ജേക്കബിന്റെയും ഇട്ടി മാത്യുവിന്റെയും സംഘടകമികവില്‍ നടന്ന ചടങ്ങില്‍ സി. ഡി. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെ എഫ് എ പ്രസിഡന്റ് നവാസ് മീരാന്‍, മുന്‍ പ്രസിഡന്റ് കെ എം എ മേത്തര്‍, ജനറല്‍ സിക്രട്ടറി അനില്‍ കുമാര്‍, മുന്‍ രാജ്യാന്തര താരവും പരിശീലകനുമായ വിക്ടര്‍ മഞ്ഞില, കോച്ച് ജി ജോസഫ്, സ്‌പോണ്‍സര്‍ റിലയന്റെ ക്രെഡിറ്റ് ഇന്ത്യ ലിമിറ്റഡ് എം ഡി ജോസൂട്ടി സേവിയര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എം എം സ്വാഗതവും, പി. കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.