
പൂനെ: ഇരുപത്തിയെട്ടുകാരിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു. (A young man stabbed a 28-year-old woman to death in the middle of a crowd) മഹാരാഷ്ട്ര പൂനെ നഗരത്തിലെ ഒരു അന്താരാഷ്ട്ര കമ്പനിയിലെ അക്കൗണ്ടന്റിനാണ് ദാരുണാന്ത്യം. കൃത്യം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും തടയുകയോ, പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്.
![]() |
|
കമ്പനിയുടെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. കത്രജ് സ്വദേശിനിയായ ശുഭധ ശങ്കര്‍ കൊടരെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ശിവാജിനഗര്‍ സ്വദേശിയായ കൃഷ്ണ സത്യനാരായണ്‍ എന്ന യുവാവാണ് പ്രതി. സംഭവത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ യുവാവ് യുവതിയെ കുത്തുന്നതും, യുവതി നിലത്തിരുന്ന് ശ്വാസമെടുക്കാന്‍ ശ്രമിക്കുന്നതും കാണാം.
ഇതിനിടെ യുവാവ് യുവതിക്ക് ചുറ്റും നടക്കുകയും ആളുകളെ ഫോണ്‍ ചെയ്യുകയുമായിരുന്നു. ഈ സമയമെല്ലാം അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും കൊലയാളിയെ തടയാന്‍ പോലും ശ്രമിക്കാതെ, നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പണം കടം നല്‍കിയ പ്രശ്നത്തെ ചൊല്ലിയാണ് കൊലപാതകമെന്നാണ് വിവരം. ഇരുവരും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഓഫിസില്‍ നിന്നിറങ്ങിയ യുവാവ്, പാര്‍ക്കിംഗ് ഏരിയയിലെത്തിയ യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. അരമണിക്കൂറിന് ശേഷം ഓഫീസിലെ മറ്റുള്ളവര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് യുവതി മരിച്ചിരുന്നു.