ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അമ്മാവനെയും സഹോദരിയെയും സഹോദരനും പിതാവും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. സഹോദരിയും അമ്മാവനും തമ്മില്‍ അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൂരകൃത്യം. 22 വയസ്സുകാരിയായ ഷാഹിനയും അമ്മാവന് ഡാനിഷും(35) ആണ് കൊല്ലപ്പെട്ടത് ഇരുവരും അവിവാഹിതരാണ്. ( Delhi Double Murder News: In a case of illicit relations )
|
സംഭവത്തില്‍ മുഹമ്മദ് ഷാഹിദ്(46), മകന് കുദുഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പഴ കച്ചവടക്കാരാണ്. കൊല നടത്തിയ ശേഷം പ്രതികള്‍ തന്നെ പോലീസില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഭജന്പുരയില് വൈകീട്ട് 4.30ഓടെയാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ദുപ്പട്ടയും ലുങ്കിയും ഉപയോഗിച്ച് കൈകള്‍ ബന്ധിച്ച ശേഷം രണ്ടുപേരെയും കഴുത്തുറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്ട്ടത്തിനയച്ചാതായി ഡിസിപി ജോയി തിര്‍ക്കി പറഞ്ഞു.
എട്ട് മക്കളുടെ പിതാവായ ഷാഹിദിന്റെ രണ്ടാമത്തെ കുട്ടിയാണ് ഷാഹിന. കുദുഷ് നാലാമനാണ്.





