കാസര്‍കോട്: അഭിഭാഷകനും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുമായ പി. ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എം.ജി സര്‍വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലറുമായ ഷീന ഷുക്കൂറും ‘വീണ്ടും’ വിവാഹിതരാകുന്നു. രാജ്യാന്തര വനിതാ ദിനത്തിലെ ‘രണ്ടാം വിവാഹ’ത്തെക്കുറിച്ചു ഷുക്കൂര്‍ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ അവര്‍ക്ക് മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പൂര്‍ണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും റജിസ്റ്റര്‍ വിവാഹത്തിനൊരുങ്ങുന്നത്.
മുസ്ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെണ്‍മക്കള്‍ക്ക് സ്വത്തിന്റെ&ിയുെ; മൂന്നില്‍ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. തഹസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ മുഴുവന്‍ സ്വത്തും മക്കള്‍ക്കുതന്നെ കിട്ടിയേനെയെന്നും ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
|
ഈ വിവേചനം മറികടക്കാന്‍ ഈ മാസം 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സബ് റജിസ്ട്രാര്‍ മുമ്പാകെ സ്പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.


