14
Jan 2023
Thu
14 Jan 2023 Thu

തന്റെ ജീവിതത്തിൽ നടന്ന കഥകൾ തന്നെയാണ് ‘മുകേഷ് കഥക’ളിലൂടെ പുറത്തുവന്നതെന്ന് സിനിമാതാരവും നിയമസഭാ സമാജികനുമായ മുകേഷ് പറഞ്ഞു. കേരള ലിറ്ററേച്ചര് ഫെസ്റ്റിവല് വേദി ആറ് കഥയിൽ ക്ലബ് എഫ് എം 94.3 ആർ ജെ പ്രിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ ക്ലൈമാക്സ് വായനക്കാർക്ക് ഇഷ്ടമായില്ലെങ്കിൽ മാറ്റുമോ എന്ന ആർ ജെയുടെ ചോദ്യത്തിന് മാറ്റം വരുത്തും എന്നതായിരുന്നു മുകേഷിന്റെ മറുപടി. കൊല്ലത്ത് ജനിച്ചത്തിന്റെ ഒരുപാട് ഗുണങ്ങൾ തനിക്കുണ്ടെന്നും , അവിടുത്തെ ജനങ്ങൾ എല്ലാ തമാശകളും ആസ്വദിക്കുന്നവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലാജീവിതം പഠിപ്പിച്ച പാഠമെന്തായിരുന്നു എന്ന ചോദ്യത്തിന്, തമാശ കൊണ്ട് ഒരാളുടെ മനസ് കവർന്നെടുക്കാം എന്ന പാഠമാണ് താൻ പഠിച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കലയെ രാഷ്ട്രീയത്തോട് കൂട്ടിച്ചേർക്കരുത് എന്നും കലയെ കലയായി മാറ്റിനിർത്തിക്കൊണ്ട് പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക