വളര്‍ത്തുനായക്ക് ജാതിപ്പേര് നല്‍കിയവരുണ്ടോ? എന്നാല്‍ കേട്ടോളൂ, ഐശ്വര്യ മേനോന്റെ വളര്‍ത്തുനായയുടെ പേര് ‘കോഫിമേനോന്‍’
|
വളര്‍ത്തുനായക്ക് ജാതിപ്പേര് നല്‍കിയവരെ നിങ്ങള് കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരക്കാരും ഉണ്ട്. തമിഴ് നടി ഐശ്വര്യ മേനോന്‍ ആണ് തന്റെ വളര്‍ത്തുനായക്ക് ജാതിപ്പേര് നല്‍കിയത്. ‘കോഫിമേനോന്‍’ എന്നാണ് അവര്‍ നായക്ക് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം ഐശ്വര്യ തന്റെ വളര്‍ത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ‘എന്റെ മകള്‍ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി’ എന്നാണ് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഇതിന് പിന്നാലെ താരത്തെ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ മൂടുകയുംചെയ്തു.
വളര്‍ത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര് ഇട്ടതിലുള്ള പ്രതിഷേധവും നിരവധി പേര്‍ പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്നുണ്ട്. ഉന്നത കുലജാതനായ പട്ടി, മേനോന്‍ എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ തുടങ്ങി നിരവധിയ കമന്റുകളാണ് പോസ്റ്റ്‌ന് താഴെ പ്രത്യക്ഷപ്പെടുന്നത്.
2018 ല്‍ റിലീസായ തമിഴ് പടം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോന്‍ ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസില്‍ നായകനായ കോമഡി ചിത്രം ‘മണ്‍സൂണ്‍ മാഗോസില്‍ താരം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ‘ബസൂക്ക’ ചിത്രത്തിലും ഐശ്വര്യ ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വൈററ്റി പേരായാണോ ജാതിപ്പേരായാണോ വളര്‍ത്തുനായയെ കോഫീമേനോന്‍ എന്ന് വിളിച്ചത് എന്ന് ഇപ്പഴും വ്യക്തമല്ല. എന്തായാലും സംഗതി ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
actress iswarya menon gave caste name to her pet dog
View this post on Instagram


