16
Jun 2025
Fri
16 Jun 2025 Fri

കോഴിക്കോട്: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീനിലും ബിഗ് സ്‌ക്രീനിലുമായി ഒരുപാട് വർഷങ്ങളായി അവർ അഭിനയ രംഗത്തു സജീവമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അജയന്‍റെ രണ്ടാം മോഷണത്തിലെ മാണിക്യം റൈഫിൽ ക്ലബ്ബിലെ സൂസൻ എന്നിവ സുരഭിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടെ തനിക്ക് അവാർഡ് തരരുതെന്ന് പറഞ്ഞ സംവിധായകന്‍റെ സിനിമയിൽ തന്നെ അഭിനയിച്ച് ദേശീയ അവാർഡ് വാങ്ങുകയും ചെയ്ത സുരഭി, തന്റെ കുട്ടിക്കാലത്തെ ഓർത്തെടുക്കുക ആണ്.

അച്ഛന്റെയും അമ്മയുടെയും നാല് മക്കളില്‍ ഇളയവളായിരുന്നു സുരഭി. അമ്മ തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ ആദ്യം ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെന്നും താരം പറയുന്നു. തന്റെ വികൃതി സഹിക്കാന്‍ പറ്റാതെ സഹോദരിമാര്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചുവെന്നാണ് സുരഭി പറയുന്നത്.
അയാം വിത്ത് ധന്യാ വർമാ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് രസകരമായ ചില ഓർമകളെ കുറിച്ച് സുരഭി മനസ്സു തുറന്നത്.

Actress Surabhi Lakshmi recalls her childhood memories.

സുരഭിയുടെ വാക്കുകൾ:

“എന്നെപ്പോലൊരു കുട്ടിയെ ആർക്കും വളര്‍ത്താന്‍ പറ്റില്ല. എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയാണ് ഞാന്‍. അച്ഛൻ കുറേകാലം സൗദിയിൽ ആയിരുന്നതിനാൽ സൗദിക്കുട്ടിയെന്നാണ് വിളിക്കുക. ആ സമയത്ത് അവിടെയൊന്നും നാല് കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെ അമ്മ നാലാമതും ഗർഭിണി ആയപ്പോൾ ഇത് വേണ്ടെന്നു എന്ന് വിചാരിച്ചു. അതിനായി പല പല നാടന്‍ ക്രിയകള്‍ ചെയ്തു. അമ്മ എന്നും തോട്ടില്‍ ചാടാന്‍ പോകും. അരി ഇടിക്കും. ഒരു ഗര്‍ഭിണി അവരുടെ ഗർഭസ്കാലത്ത് എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് പറയുമോ അതൊക്കെഅന്ന് അമ്മ ചെയ്തിട്ടുണ്ട്. പിന്നെ അമ്മയ്ക്ക് തന്നെ കുറ്റബോധം തോന്നി. ഇനി വരുന്ന കുട്ടി അംഗവൈകല്യത്തോടേയോ ബുദ്ധിമാന്ദ്യത്തോടെയോ മറ്റോ ആകുമോ എന്ന ഭയം തോന്നി. അതോടെ അമ്മ എന്നെ സ്‌നേഹിച്ചു വളർത്തുകയായിരുന്നു.
ചെറുപ്പത്തിൽ നല്ല കരച്ചിൽ ഉള്ള കുട്ടി ആയിരുന്നു. ചേച്ചിമാരെ പഠിക്കാനൊന്നും സമ്മതിക്കില്ല. നല്ല വികൃതിയും കാണിക്കും. അവരുടെ പുസ്തകം വലിച്ചു കീറും. ശല്യം കാരണം ചേച്ചിമാര്‍ ഇതിനെയങ്ങ് കൊന്നാലോ എന്ന് പോലും ചിന്തിച്ചതാണ്. നിന്നെ ഞങ്ങള്‍ കൊല്ലും എന്ന് പറഞ്ഞു. എന്നിട്ട് എന്നെ കൊല്ലാനായി അടുത്തുള്ള കുമാരേട്ടന്റെ പറമ്പിലേക്ക് കൊണ്ടു പോയി. അവിടെ എത്തിയപ്പോള്‍ ഇളയ ചേച്ചി കൊല്ലണോ എന്ന് പറഞ്ഞു താല്പര്യം ഇല്ലാതെ ചോദിച്ചു. അപ്പോഴേക്കും മൂത്ത ചേച്ചിയ്ക്കും താല്‍പര്യമില്ലാതായി. വേണ്ട നാളെ ഒന്ന് കൂടി നോക്കിയിട്ട് കൊല്ലാമെന്ന് പറഞ്ഞു അവർ മടങ്ങി. ഇന്ന് അതു പറഞ്ഞ്ഞങ്ങൾ ചിരിക്കും.

വീടിന്റെ അടുത്തുള്ള തോട്ടില്‍ ചേച്ചിമാര്‍ കുളിക്കാന്‍ പോകുമ്പോള്‍ താനും പിന്നാലെ പോകും. കുളിക്കാന്‍ നേരം അവര്‍ തന്നെ വെള്ളത്തില്‍ ഒരു വള്ളിയില്‍ പിടിച്ച് നിര്‍ത്തിക്കും. പിടി വിട്ടാല്‍ താന്‍ ഏതെങ്കിലും പുഴയിലോ കടലിലോ എത്തേണ്ടത് ആണ്. അന്ന് നാലോ അഞ്ചോ വയസേ കാണു. അവര്‍ കുളിച്ച് കഴിയുന്നത് വരെ താന്‍ വെള്ളത്തില്‍ കിടക്കും. ഇതൊക്കെ തമാശയാണ്. എങ്കിലും ചേച്ചിമാർ എന്നെ നന്നായി നോക്കിയിട്ടുണ്ടെന്നും സുരഭി കൂട്ടിച്ചേർത്തു.

Actress Surabhi Lakshmi recalls her childhood memories.