|
ചെന്നൈ: മോളിവുഡിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി മാതൃകയിൽ തമിഴകത്ത് രോഹിണി സമിതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആണ് തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ തമിഴ് താര സംഘടന നടികർ സംഘം കമ്മറ്റി രൂപീകരിച്ചത്.
സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ പ്രശസ്ത തെന്നിന്ത്യൻ നടി രോഹിണിയെ കമ്മിറ്റി അധ്യക്ഷയായി നിയോഗിച്ചു ആണ് സമിതി രൂപീകരിച്ചത്.

2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് മടി രോഹിണി അഭ്യര്‍ഥിച്ചു.
ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സിനിമയില്‍ നിന്ന് വിലക്കാനാണ് നടികർ സംഘത്തിന്റെ തീരുമാനം. കുറ്റം തെളിഞ്ഞാൽ 5 വര്‍ഷത്തേക്ക് വരെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ശുപാര്‍ശ ചെയ്യാനാണ് നടികര്‍ സംഘം പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനം.
ഫോണിലൂടെയും ഇ-മെയിലിലൂടെയും പരാതി നല്‍കാം. പരാതി നല്‍കിയവര്‍ ഈ വിഷയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും സംഘം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ വലിയ വിവാദ കൊടുങ്കാറ്റ് ഉയർത്തുകയും താര സംഘടന AMMA കമ്മിറ്റി പിരിച്ചുവിടുകയും സെക്രട്ടറി സിദ്ദിഖ് അടക്കം നിയമനടപടി നേരിടുകയും ചെയ്തുകൊണ്ടിരിക്കെ ആണ് ടോളിവുഡിലെ നീക്കം.
Nadikar Sangam with Rohini Samiti in Tamil Nadu on the pattern of Hema Committee; Sex crimes will be investigate


