ഡല്‍ഹി തീരുമാനമായി, അടുത്തത് പഞ്ചാബോ? ഇ.ഡി നിരീക്ഷണത്തില്‍ AAP ഭരിക്കുന്ന സംസ്ഥാനം
|
ന്യഡല്‍ഹി: എ.എ.പി ഭരിക്കുന്ന ഡല്‍ഹിയിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ട്ടി ഭരണത്തിലുള്ള പഞ്ചാബില്‍ കണ്ണ് വച്ച് കേന്ദ്ര ഏജന്‍സിയായ ഇ.ഡി. കേജ്രിവാള്‍ അറസ്റ്റിലാവാന്‍ കാരണമായ എക്‌സൈസ് നയത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ എക്‌സൈസ് നയവുമായുള്ള സമാനതകളാണ് ഇ.ഡിയുടെ നീക്കത്തിന് പിന്നിലെന്നാണ് വിവരം.
പഞ്ചാബിലെ എഎപി എംഎല്‍എമാരും എക്‌സൈസ് ഉദ്യോഗസ്ഥരും ഇതിനകം തന്നെ ഇ.ഡിയുടെ നീരീക്ഷണത്തിലാണ് എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മൊഹാലിയിലെ ആം ആദ്മി എംഎല്‍എയും റിയല്‍ എസ്റ്റേറ്ററുമായ കുല്‍വന്ത് സിംഗിന്റെ വസതിയിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതും മൂന്ന് പഞ്ചാബ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഇതിന്റെ ഭാഗമായാണ്. പഞ്ചാബ് സര്‍ക്കാരിന്റെ എക്‌സൈസ് നയം തിരഞ്ഞെടുപ്പ് കമ്മീഷനോടൊപ്പം ഇഡിയും അന്വേഷിക്കണമെന്ന് ബിജെപിയുടെ പഞ്ചാബ് ഘടകം ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. പഞ്ചാബ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ഇ.ഡിയും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നല്‍കിയത്. സംസ്ഥാന എക്‌സൈസ് നയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് സംഘം പഞ്ചാബ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സിബിന്‍ സിക്കാണ് പരാതി നല്‍കിയതത്.
സംസ്ഥാനത്തിന്റെ എക്‌സൈസ് നയത്തില്‍ ഇഡി മൂന്ന് പഞ്ചാബ് ഉദ്യോഗസ്ഥരാണെയാണ് ചോദ്യം ചെയ്തത്. അന്നത്തെ ധനകാര്യ കമ്മീഷണര്‍ (എക്‌സൈസ്) കെ എ പി സിന്‍ഹ, എക്‌സൈസ്, നികുതി വകുപ്പിലെ യഥാക്രമം കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍മാരായ വരുണ്‍ റൂജം, നരേഷ് ദുബെ എന്നിവരായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. 2022ലെ സംസ്ഥാന എക്‌സൈസ് നയം രൂപീകരിക്കുന്നതില്‍ മൂന്ന് ഉദ്യോഗസ്ഥരും പങ്കാളികളായിരുന്നു.
പോളിസി പ്രകാരം സംസ്ഥാനത്ത് മദ്യം വില്‍ക്കാന്‍ മൊത്തവ്യാപാര ലൈസന്‍സ് (എല്‍1) നേടിയ രണ്ട് കമ്പനികളുടെ പ്രൊമോട്ടര്‍മാരെ ഡല്‍ഹി എക്‌സൈസ് പോളിസി കേസില്‍ പ്രതികളാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് നയം രൂപീകരിക്കുമ്പോള്‍ ഡല്‍ഹി എക്‌സൈസ് കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ ഉദ്യോഗസ്ഥരായ റൂജമും ദുബെയും ഉണ്ടായിരുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ റൂജമിന്റെയും ദുബെയുടെയും വസതികളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ വര്‍ഷം സിബിഐ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.
‘ഞങ്ങളുടെ നയം ഹിറ്റാണ്, ഞങ്ങള്‍ കോടിക്കണക്കിന് രൂപ സമ്പാദിച്ചു. എന്നാല്‍ കേന്ദ്രം എങ്ങനെ പെരുമാറുമെന്ന് അറിയില്ല. പഞ്ചാബിലെ മദ്യവില്‍പ്പനകളുമായി ബന്ധപ്പെട്ട ഒരു എഎപി എംഎല്‍എയെ ഇതിനകം റെയ്ഡ് ചെയ്തിട്ടുണ്ട്. അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല എന്നതാണ് സെക്രട്ടേറിയറ്റ് ഇടനാഴിയിലെ സംസാരം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു,
കെജ്‌രിവാളിന്റെ അറസ്റ്റില്‍ നിന്ന് പഞ്ചാബ് ഉദ്യോഗസ്ഥര്‍ക്ക് പാഠം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും ‘വികലമായ നയരേഖയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായ സത്യസന്ധരായ ഉദ്യോഗസ്ഥരെ’ സംരക്ഷിക്കാന്‍ ഇഡിയോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍ പറഞ്ഞു.പഞ്ചാബ് എക്‌സൈസ് നയം എന്ന ഗൂഢാലോചനയിലൂടെ ആം ആദ്മി പാര്‍ട്ടി ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ജാഖര്‍ കൂട്ടിച്ചേര്‍ത്തു.
After Kejriwal, could Punjab govt be next





