ഒടുവില്‍ മോദി സര്‍ക്കാര്‍ ആഗ്രഹിച്ചത് നടന്നു; റെയ്ഡും ചോദ്യംചെയ്യലും സഹിക്കാതെ ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു; എങ്കിലും സംപ്രേഷണത്തിന് വേറെ വഴി
|
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വിശദമാക്കുന്ന ഡോക്യുമെന്ററി പുറത്തുവിട്ടതിന് പിന്നാലെ ബ്രിട്ടണ്‍ ആസ്ഥാനമായ ബി.ബി.സി ചാനലിന് നേരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രതികാര നടപടിക്കൊടുവില്‍ ചാനലിന്റെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ആണ് നീക്കം. അടുത്തയാഴ്ച മുതല്‍, ബിബിസി മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും.
ഡോക്യുമെന്ററിയെത്തുടര്‍ന്ന് നികുതിയടവുമായി ബന്ധപ്പെട്ടുള്ള ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും പിന്നാലെയാണ് ബിബിസി ഇന്ത്യയുടെ നടപടി. ആദായ നികുതി വകുപ്പിന്റേയും എഫ്ഡി ഐയുടേയും ചോദ്യം ചെയ്യലുകളടക്കം നടന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം ഒഴിവാക്കി മറ്റൊരു പ്രത്യേക കമ്പനിക്ക് സംപ്രേക്ഷണാവകാശം നല്‍കുന്നത്. ഇതാദ്യമായാണ് ബിബിസി ഒരു രാജ്യത്തെ തങ്ങളുടെ ലൈസന്‍സ് മറ്റൊരു കമ്പനിക്ക് കൈമാറുന്നത്. ബിബിസിയുടെ തന്നെ ഇന്ത്യയിലെ ജീവനക്കാര്‍ സ്ഥാപിച്ച ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ലൈസന്‍സ് കൈമാറുന്നത്.
പുതിയ ക്രമീകരണത്തിന് കീഴില്‍, അടുത്ത ആഴ്ച മുതല്‍, നാല് മുന്‍ ബിബിസി ജീവനക്കാര്‍ ചേര്‍ന്നുള്ള കളക്ടീവ് ന്യൂസ് റൂം എന്ന പേരില്‍ രാജ്യത്ത് ബ്രോഡ്കാസ്റ്റിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ബിബിസിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി ഇനി മുതല്‍ കളക്ടീവ് ന്യൂസ് റൂം വവിയാകും ലഭ്യമാവുക. ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 26% ഓഹരികള്‍ക്കായി ബിബിസി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയതായാണ് വിവരം.
After tax searches, FDI questions, BBC hives off newsroom in India as separate company


