24
Oct 2024
Fri
24 Oct 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: 1992 ഡിസംബർ ആറിന് ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കു പിന്നാലെ RSS മാതൃകയിൽ PDP നേതാവ് അബ്ദുൽ നാസർ മഅ്ദനി കേരളത്തിൽ തീവ്രവാദം വളർത്തി എന്ന് സിപിഎം നേതാവ് പി.ജയരാജൻ. ആർഎസ്എസ് മോഡലിൽ മഅ്ദനി കേരളത്തിൽ സംഘടന വളർത്തിയെന്നും, കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തുന്ന തരത്തിൽ അദ്ദേഹം പ്രഭാഷണപരമ്പരകൾ തന്നെ സംഘടിപ്പിച്ചെന്നും ജയരാജൻ ആരോപിച്ചു.

പി ജയരാജൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് കേരളത്തിൽ തീവ്രവാദം വളർത്തിയത്തിൽ മഅ്ദനിക്ക് പങ്കുണ്ടെന്ന് ജയരാജൻ പറഞത്.

മഅ്ദനിയുടെ സാന്നിധ്യം മൂലം യുവാക്കൾ തീവ്രവാദ ആശയത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദത്തിന്റെ അംബാസിഡറായി മഅ്ദനിയെ വിശേഷിപ്പിക്കുന്നതെന്നും ജയരാജൻ പറയുന്നു.

തീവ്രവാദ പ്രചാരണത്തിന് എതിരെ
മുസ്ലിംകളിൽ നിന്നുതന്നെ വിമർശനമുയർന്നുവന്നപ്പോഴാണ് ISS പിരിച്ചുവിട്ട് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന PDP രൂപീകരിച്ചത്.

After the Babri Masjid demolition, Maudani fostered extremism in Kerala, says P. Jayarajan

പൂന്തുറ കലാപത്തിൽ ഐഎസ്എസ്സിന്റെയും ആർഎസ്എസ്സിന്റെയും പങ്ക് വ്യക്തമാണ്. ഈ ഘട്ടത്തിൽ തിരുവനന്തപുരം എയർപോർട്ടിലേക്ക് ISS നടത്തിയ മാർച്ചിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അങ്ങേയറ്റം പ്രകോപനപരമായിരുന്നു. പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷ മേനോൻ കമ്മീഷൻ പ്രദേശത്ത് വൻതോതിലുള്ള ആയുധശേഖരം ഉണ്ടായിരുന്നതായും അത് പോലീസിന് കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട് ഹിന്ദുക്കൾ അധിവസിക്കുന്ന ജോനക പൂന്തുറയിൽ ഐഎസ്എസ്സും അക്രമപദ്ധതികൾ കാലേക്കൂട്ടി ആവിഷ്‌കരിക്കുകയുണ്ടായി.

മഅ്ദനി തുടങ്ങിവച്ച മുസ്ലിം തീവ്രവാദ വികാരങ്ങൾ അദ്ദേഹത്തിൽത്തന്നെ കെട്ടടങ്ങിയെന്നും സി.പി.എം സംസ്ഥാന കമ്മറ്റിയംഗമായ പി. ജയരാജൻ പുസ്തകത്തിൽ പറയുന്നുണ്ട്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെടുത്തി പിടികൂടിയ മഅ്ദനിയെ വിചാരണ കൂടാതെ പത്തു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചതും മഅ്ദനിക്കെതിരെയുണ്ടായിരുന്ന തീവ്രവാദ ആരോപണങ്ങള്‍ പിന്നീട് ആളുകള്‍ക്കിടയില്‍ സപതാപതരംഗമായി മാറിയതിനെക്കുറിച്ചും ജയരാജന്‍ പുസ്തകത്തിലൂടെ വിശദമാക്കുന്നുണ്ട്.

കോഴിക്കോട് വെച്ച് നാളെ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും.

After the Babri Masjid demolition, Maudani fostered extremism in Kerala, says P. Jayarajan