01
Feb 2024
Wed
01 Feb 2024 Wed
AIADMK in Talks with SDPI

BJPയുമായി ഉടക്കിയ അണ്ണാ ഡി.എം.കെയുമായി അടുത്ത് SDPI; സീറ്റ് ചര്‍ച്ച അടുത്തയാഴ്ച

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ബി.ജെ.പിയുമായി ഉടക്കിയ ജയലളിതയുടെ അണ്ണാ ഡി.എം.കെയുമായി സഖ്യംചേരാന്‍ താല്‍പ്പര്യം കാണിച്ച് എസ്.ഡി.പി.ഐ. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പരമാവധി കക്ഷികളെ കൂടെക്കൂട്ടി ഡി.എം.കെയും കോണ്‍ഗ്രസും നയിക്കുന്ന ‘ഇന്‍ഡ്യ’ മുന്നണിയെ നേരിടാനാണ് അണ്ണാ ഡി.എം.കെയുടെ തീരുമാനം. ഇതറിഞ്ഞാണ് സഖ്യത്തില്‍ ചേരാനും എസ്.ഡി.പി.ഐ തീരുമാനിച്ചത്.(AIADMK in Talks with SDPI for Lok Sabha Poll Alliance)

മത്സരിക്കാന്‍ താത്പര്യമുള്ള ആറു മണ്ഡലങ്ങളുടെ പട്ടിക പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. രാമനാഥപുരം, മയിലാഡുധുരൈ, പൊള്ളാച്ചി, ദുണ്ഡുഗല്‍, ഇറോഡ്, സെന്‍ട്രല്‍ ചെന്നൈ എന്നിവയില്‍ ഏതെങ്കിലും രണ്ട് സീറ്റ് ആവശ്യപ്പെടാനാണ് എസ്.ഡി.പി.ഐ തീരുമാനം. സീറ്റുപങ്കിടല്‍ ചര്‍ച്ച അടുത്തയാഴ്ചയില്‍ ആരംഭിക്കുമെന്ന് അണ്ണാ ഡി.എം.കെ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ബി.ജെ.പി.യുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ. അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് എസ്.ഡി.പി.ഐയടക്കമള്ള കക്ഷികളെ കൂട്ടി വിശാസഖ്യം രൂപീകരിക്കാന്‍ അണ്ണാ ഡി.എം.കെ തീരുമാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ പാര്‍ട്ടിക്കൊപ്പമായിരുന്നു എസ്.ഡി.പി.ഐ മത്സരിച്ചത്. ലോക്‌സഭയില്‍ ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് 25,000 ത്തോളം വോട്ട് നേടിയിരുന്നു. എന്നാല്‍ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അടുത്തിടെ മധുരൈയില്‍ എസ്.ഡി.പി.ഐ നടത്തിയ പൊതുസമ്മേളനത്തില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളുമായി ബി.ജെ.പി.യുമായി കൈകോര്‍ത്തതിനെത്തുടര്‍ന്ന് നഷ്ടമായ ന്യൂനപക്ഷപിന്തുണ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് തിരിച്ചുപിടിക്കാനാണ് അണ്ണാ ഡി.എം.കെ ശ്രമം. മുസ്‌ലിം ലീഗ് ഡി.എം.കെ സഖ്യത്തില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് എസ്.ഡി.പി.ഐയെ ഒപ്പംകൂട്ടാന്‍ തീരുമാനിച്ചത്. നിലവില്‍ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായ ലീഗിന് തമിഴ്‌നാട്ടില്‍ ഒരു എം.പിയുണ്ട്.