21
Aug 2025
Thu
21 Aug 2025 Thu
AIFF-FSDL agreement could pave way for ISL return in November or October

ബംഗളൂരു: ഒന്നരമാസത്തെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ISL) പന്ത്രണ്ടാം സീസണ്‍ നടക്കുമെന്ന് ഉറപ്പായി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) തിങ്കളാഴ്ച നടത്തിയ നിര്‍ണായക യോഗത്തിലാണ് ഇതുസംബന്ധിച്ച് ഏകദേശ ധാരണയായത്. ഇതോടെ ഒക്ടോബര്‍ അവസാനത്തിലോ അല്ലെങ്കില്‍ നവംബര്‍ ആദ്യത്തിലോ ലീഗിന് തുടക്കമാകും. ഒക്ടോബര്‍ 24ന് മത്സരങ്ങള്‍ തുടങ്ങാന്‍ കഴിയും വിധം വേദികളുടെ ലഭ്യത പരിശോധിക്കാന്‍ ക്ലബ്ബുകള്‍ക്ക് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ദേശം നല്‍കി. ലീഗിന്റെ മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റിന്റെ കാര്യത്തില്‍ ഈ സീസണ്‍ അവസാനം വരെ തല്‍സ്ഥിതി തുടരാന്‍ എ.ഐ.എഫ്.എഫും ഐ.എസ്.എല്‍ സംഘാടകരമായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും ധാരണയില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്ലബ്ബുകള്‍ക്കുള്ള നിര്‍ദേശവും ഫുട്‌ബോള്‍ സംഘടനയില്‍ നിന്നെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് കക്ഷികളും ക്രിയാത്മകവും പോസിറ്റീവുമായ മനോഭാവത്തോടെയാണ് ചര്‍ച്ചകളെ സമീപിച്ചതെന്നും ഇന്ത്യയിലെ ഫുട്‌ബോളിന്റെ തുടര്‍ച്ചയായ വികസനവും പുരോഗതിയും ഉറപ്പാക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ഒരു നിര്‍ദ്ദേശത്തില്‍ എത്തിച്ചേരുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതായു എഐഎഫ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചത്.

സംയുക്ത നിര്‍ദ്ദേശം ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കക്ഷികള്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയില്ലെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. അതേസമയം, കോടതിയില്‍ അവതരിപ്പിക്കുന്ന നിര്‍ദ്ദേശത്തിന് അന്തിമരൂപം നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ ഇരു കക്ഷികളും വീണ്ടും യോഗം ചേരും.

നേരത്തെ ഐ.എസ്.എല്‍ സംഘാടകരമായ എഫ്.എസ്.ഡി.എല്‍ ടൂര്‍ണമെന്റ് നടത്തുന്നത് നിര്‍ത്തിവെച്ചിരുന്നു. എം.ആര്‍.എ പുതുക്കാത്തത് കൊണ്ടായിരുന്നു ഈ തീരുമാനം. ഈ കരാര്‍പ്രകാരം ഫുട്‌ബോള്‍ ഫെഡറേഷന് വര്‍ഷത്തില്‍ 50 കോടിയാണ് എഫ്.എസ്.ഡി.എല്ലില്‍ നിന്ന് ലഭിക്കുന്നത്. തിങ്കളാഴ്ച്ച ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ ധാരണയായ തീരുമാനങ്ങളും, ഈ സീസണിലെ ലീഗ് നടത്തിപ്പിനുള്ള നിര്‍ദേശങ്ങളും ഫെഡറേഷന്‍ സുപ്രിംകോടതിയെ അറിയിക്കും.

അതേസമയം പുതിയ സീസണില്‍ ഐ.എസ്.എല്ലിന് വേദികള്‍ കുറവായിരിക്കും. ഒക്ടോബര്‍ അവസാനം മത്സരങ്ങള്‍ ആരംഭിച്ച് മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ തുടര്‍ച്ചയായി ദിവസങ്ങളില്‍ മത്സരങ്ങള്‍ നടത്താനാണ് നിലവിലെ തീരുമാനം. ചെലവ് കുറയ്ക്കുന്നിന്റെ ഭാഗമായിട്ടാണിത്. കൊച്ചി ഉള്‍പ്പെടെയുള്ള വേദികളില്‍ മത്സരം നടക്കുമോയെന്ന കാര്യത്തില്‍ ഇതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഐ.എസ്.എല്ലിന്റെ സംപ്രേഷണാവകാശം ജിയോ ഹോട്സ്റ്റാറിന് പകരം മറ്റൊരു പ്ലാറ്റ്‌ഫോമിനും നല്‍കിയേക്കും. സൂപ്പര്‍ കപ്പ് നടത്താനുള്ള ആലോചന ക്ലബ്ബുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എ.ഐ.എഫ്.എഫ് ഉപേക്ഷിച്ചു.

There is more light at the end of the tunnel with regard to the start of this season’s Indian Super League as the All India Football Federation (AIFF) and Football Sports Development Limited (FSDL) concluded a crucial meeting here on Monday.