റിയാദ്: എയര്‍ ഇന്ത്യയുടെ കടുത്ത അനാസ്ഥ കാരണം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം സമയത്ത് നാട്ടിലത്തിയില്ല.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച റിയാദില്‍ നിര്യാതനായ തിരുവനന്തപുരം കല്‍തുരുത്തി സ്വദേശി സുധീര്‍ അബൂബക്കറിന്റെ മൃതദേഹമാണ് മുബൈയില്‍ കുടുങ്ങിയത്. (air-indias-negligence-the-body-of-the-expatriate-sent-home-from-riyadh-did-not-reach-home)
|
ഏപ്രില്‍ 29 ന് തിങ്കളാഴ്ച വൈകീട്ട് 7:40 ന് റിയാദില്‍ നിന്ന് മുബൈയിലേക്ക് പറന്ന എഐ 922 എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയച്ചത്. പുലര്‍ച്ചെ 2:20 ന് വിമാനം മുബൈയിലെത്തി. എന്നാല്‍, 5:45 ന് മുബൈയില്‍ നിന്നു തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലേക്ക് മൃതദേഹം മാറ്റിയില്ല. രാവിലെ 8:10 ന് തിരുവനന്തപുരത്ത് മൃതദേഹം എത്തുമെന്ന് അറിയിച്ചതിനെ വിമാനത്താവളത്തില്‍ കാത്തു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും നിരാശരായി.
മുംബൈയില്‍ നിന്ന് മൃതദേഹം തിരുവന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറിയിട്ടുണ്ടല്ലോ എന്ന് എയര്‍ലൈന്‍ ജീവനക്കാരോട ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പിന്നീട് ബന്ധുക്കളെ അറിയിച്ചത്.
ഒടുവില്‍ ഇന്നലെ രാത്രി ഒന്‍പതിനാണ് മൃതദേഹം തിരുവനന്തുപരത്ത് എത്തിച്ചത്. ഇന്ന് രാവിലെയാണ് സംസ്‌കാരം. എയര്‍ ഇന്ത്യയ്‌ക്കെതിരെ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. മുംബൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ മൃതദേഹം ഇതേ വിമാനത്തില്‍ ഒപ്പമുണ്ടെന്ന് ജീവനക്കാര്‍ ആവര്‍ത്തിച്ചിരുന്നതായി സഹോദരന്‍ സുബൈര്‍ പറഞ്ഞു. മൃതദേഹത്തെ അനുഗമിച്ചിരുന്ന സുബൈര്‍ ഇതേ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിമാനമിറങ്ങിയ ശേഷമാണ് മൃതദേഹം അതില്‍ എത്തിയില്ലെന്ന് അറിയുന്നത്.
വളരെ വേഗത്തില്‍ സൗദിയില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കയറ്റി അയക്കാനായെങ്കിലും ഒരു സാധാരണ കാര്‍ഗോ കൈകാര്യം ചെയ്യുന്ന ലാഘവത്തില്‍ മുംബൈയിലെ വിമാനത്താവളത്തില്‍ കാണിച്ച അവഗണനയാണ് ഇതിനുകാരണമെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു.


