07
Oct 2023
Wed
07 Oct 2023 Wed

യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനക്കമ്പനി ഞെട്ടിയത്. 120 കിലോ​ഗ്രാമിലേറെ ഭാരമുള്ള സുമോ​ഗുസ്തിക്കാരായിരുന്നു യാത്രക്കാരായി എത്തിയിരിക്കുന്നത്. എല്ലാവരെയും കൂടി കയറ്റിയാൽ അമിതഭാരം താങ്ങാനാവാതെ വിമാനത്തിന് പാതി ദൂരം മാത്രമേ പറക്കാനാവൂ എന്നതു കണക്കിലെടുത്ത കമ്പനി കുറച്ചധികം യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി അധിക സർവീസ് നടത്തുകയായിരുന്നു. ജപാൻ എയർലൈൻസ് ആണ് ടോക്കിയോയിൽ വച്ച് ഇത്തരമൊരു പ്രതിസന്ധി നേരിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒസാകയിലെ അമാമി ദ്വീപിൽ നടക്കുന്ന ദേശീയ കായികമേളയിൽ സംബന്ധിക്കാൻ പോവാനെത്തിയതായിരുന്നു സുമോ​ഗുസ്തിക്കാർ. 27 ​ഗുസ്തിക്കാരായിരുന്നു യാത്രക്കാരായെത്തിയത്. ചെറിയ വിമാനത്താവളമായതിനാൽ വലിയ വിമാനങ്ങൾക്ക് ഇവിടെ സർവീസ് നടത്താനാവില്ല. എല്ലാവരെയും വിമാനത്തിൽ കയറ്റിൽ പ്രതീക്ഷിത ഭാരത്തേക്കാൾ അധികമാവുകയും ഇന്ധനം ഏറെ ചെലവാകുകയും ചെയ്യും. ഇതിനുള്ള ഇന്ധനം വിമാനത്തിന് വഹിക്കാനുള്ള ശേഷിയുമില്ല. ഇതോടെ 14 യാത്രികരെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ച് മറ്റൊരു വിമാനം കൂടി സർവീസ് നടത്താൻ കമ്പനി തീരുമാനിച്ചത്.

യാത്രക്കാരുടെ ശരാശരി ഭാരം 70 കിലോ​ഗ്രാം കണക്കാക്കിയാണ് എയർലൈൻ കമ്പനി യാത്രികരുടെ എണ്ണം നിശ്ചയിച്ചിരുന്നത്. എന്നാൽ 120 കിലോ​ഗ്രാമിലേറെ ശരീരഭാരമുള്ള 27 സുമോ​ഗുസ്തിക്കാർ വന്നതോടെയാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക