28
Feb 2023
Fri
28 Feb 2023 Fri

കണ്ണൂർ: അറസ്റ്റ്‌ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെ ഷുഹൈബ് വധക്കേസിലെ ഒ്‌നാം പ്രതി ആകാശ് തില്ലങ്കേരി കീഴടങ്ങി. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി.വൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങിയത്. മട്ടന്നൂർ കോടതിയിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിൽ ആകാശ് തില്ലങ്കേരിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു.

ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയാണ് ഇന്ന ഉച്ചയോടെ പൊലീസ അറസ്റ്റ് ചെയ്തത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നീ മൂന്ന് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

ഡിവൈഎഫ്‌ഐ യോഗത്തിൽ ആകാശിനെ വിമർശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേർക്കുമെതിരേയുള്ള പരാതി. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക