യുഎപിഎ കുറ്റം ചുമത്തപ്പെട്ട് രണ്ടുവര്‍ഷവും നാലുമാസവുമായി ജയിലില്‍ കഴിയുന്ന ബിഹാറിലെ പിഎഫ്‌ഐ നേതാവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. യുഎപിഎയുടെ കടുത്ത വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും കുറ്റാരോപിതനെ ദീര്‍ഘകാലം തടവിലടയ്ക്കാന്‍ പാടില്ലെന്നും അതുകൊണ്ടു തന്നെ ഹരജിക്കാരന്‍ ജാമ്യത്തിന് അര്‍ഹനാണെന്നും പാട്‌ന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച അതാര്‍ പര്‍വേസിന്റെ അപേക്ഷയ്ക്ക് അനുകൂല വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.
|
2022ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാട്‌ന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ചാണ് അത്താര്‍ പര്‍വേസിനെ അറസ്റ്റ് ചെയ്തതും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചതും. ജസ്റ്റിസുമാരായ അഭയ് എസ് ഒകയും എ ജി മസീഹും അടങ്ങുന്ന ബെഞ്ചാണ് അതാറിന്റെ ഹരജി പരിഗണിച്ചത്. അതാറിനെതിരേ യുഎപിഎ ചുമത്താനുള്ള തെളിവുകളൊന്നുമില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. അതാര്‍ പിഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2047ല്‍ ഇന്ത്യ ഇസ് ലാമിക ഭരണത്തിലേക്ക് എന്ന് തലക്കെട്ടിലുള്ള രേഖ അടക്കമുള്ള പിടിച്ചെടുത്തുമെന്നുമാണ് ഹരജിക്കാരനെതിരേ എന്‍ഐഎ ഉയര്‍ത്തിയിരുന്ന ആരോപണം.
എന്‍ഐഎ റെയ്ഡ് നടത്തി രേഖ പിടിച്ചെടുത്തുവെന്ന് പറയുന്നത് വാടക കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണെന്നും എന്നാല്‍ താന്‍ വാടകയ്ക്കു താമസിച്ചിരുന്നതെന്ന് ഒന്നാം നിലയിലായിരുന്നുവെന്നും രണ്ടാം നില തന്റെ കൈവശമുള്ളതല്ലെന്നും ഹരജിക്കാരന്‍ സുപ്രിംകോടതി മുമ്പാകെ വാദിച്ചു. കുറ്റപത്രവും സാക്ഷി മൊഴികളും ഉയര്‍ത്തുന്ന ആരോപങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിചാരണ പൂര്‍ത്തിയാവുന്നതിലെ കാലതാമസവും കുറ്റാരോപിതന്റെ ദീര്‍ഘകാല ജയില്‍വാസവും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ജാമ്യം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി തള്ളിയത്.
12.07.2022നാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിക്കാലം ഇപ്പോള്‍ രണ്ടുവര്‍ഷവും നാലുമാസവും പിന്നിട്ടു. 07.01.2023ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. 40 കുറ്റാരോപിതരെയും 354 സാക്ഷികളെയും പ്രോസിക്യൂഷന്‍ വിസ്തരിക്കാനുണ്ട്. വിചാരണ ഉടനൊന്നും തീരില്ലെന്നതിന് ഒരു സംശയവുമില്ല. കൂടാതെ ഈ കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ, വിചാരണ കൂടാതെ അപ്പീലുകാരനെ അനിശ്ചിതമായി ജയിലില്‍ കിടക്കാന്‍ അനുവദിക്കാനാവില്ല. അത്തരമൊരു സമീപനം അനുവദിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ലംഘിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. ഇതേകേസിലെ മറ്റൊരു കുറ്റാരോപിതനായ ജലാലുദ്ദീന് ഈ വര്‍ഷം ആഗസ്തില്‍ ജാമ്യം നല്‍കിയ വസ്തുതയും കോടതി പരിഗണിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





