കാഞ്ഞങ്ങാട്: തീവ്രവാദ ബന്ധം ആരോപിച്ച ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാസെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി.(Allegations of terrorist links; Kanhangad DySP challenges DYFI to release evidence) തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് പുറത്തുവിടാന്‍ കഴിയുമോ എന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വെല്ലുവിളിച്ചു.
|
തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ ഇത് വരെ പിന്തുടര്‍ന്നിരുന്ന പാര്‍ട്ടി അനുഭാവം അവസാനിപ്പിക്കുമെന്ന് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശത്തില്‍ ബാബു പെരിങ്ങോത്ത് പറഞ്ഞു.
എല്ലാ തരത്തിലുമുള്ള പാര്‍ട്ടി കൂറും വിടാന്‍ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈഎസ്പി പറഞ്ഞു. ബാബു പെരിങ്ങോത്ത് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങിയെന്നാണ് ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചത്. പിന്നാലെയാണ് പാര്‍ട്ടി ബന്ധം വിച്ഛേദിക്കുമെന്ന് വെല്ലുവിളിച്ചുള്ള വാട്സ്ആപ്പ് സന്ദേശം.
ALSO READ: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കിയ എസ്‌ഐ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട് നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമത്തിലും എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതിലും പ്രതിഷേധിച്ച് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ജില്ലാസെക്രട്ടറിയുടെ വിവാദ പ്രസംഗം. തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് സക്കാത്ത് വാങ്ങിയാണ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ പ്രവര്‍ത്തനം എന്നാണ് രജീഷ് പറഞ്ഞത്.
എന്നാല്‍, കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമ്പത്തികമായി എത്രമാത്രം ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത് എന്ന് തന്റെ ഭാര്യ പറയുമെന്നും മര്‍ദ്ദകന്‍ എന്നോ തെമ്മാടിയെന്നോ നാറിയെന്നോ വിളിച്ചോട്ടെ താന്‍ സഹിക്കും, പക്ഷെ മേല്‍ പറഞ്ഞ ആരോപണങ്ങള്‍ സഹിക്കില്ലെന്നും ബാബു പെരിങ്ങോത്ത് പറയുന്നു.