18
Nov 2024
Mon
18 Nov 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാൻ വാദികൾ എന്ന് കരുതുന്നവരുടെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിൽ ഇന്നലെ അര്‍ധരാത്രി ആണ് സംഭവം. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർക്ക് നേരെയും ആക്രമണമുണ്ടായി.

ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു. കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററില്‍ ഉണ്ട്.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഈ വർഷം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ഹിന്ദു ക്ഷേത്രമാണിത്.

സംഭവത്തിൻ്റെത് എന്ന് അവകാശപ്പെട്ടുള്ള ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഒരുസംഘം യുവാക്കള്‍ വടികള്‍കൊണ്ട് ക്ഷേത്രത്തിൽ ഉള്ളവർക്ക് നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും ആണ് വീഡിയോയിൽ ഉളളത്.

അതേസമയം, സംഭവത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടക്കുന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ട്. സമൂഹത്തെ സംരക്ഷിക്കുന്നതിനും ഈ സംഭവം അന്വേഷിക്കുന്നതിനും വേഗത്തിൽ പ്രതികരിച്ചതിന് പോലീസിന് അദ്ദേഹം നന്ദി പറഞ്ഞു.

നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്ക് ഉണ്ടെന്ന് ട്രൂഡോ പറഞ്ഞതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സംഭവം നടന്നത്.

Alleged khalistani attack on hindu temple in canada