23
Apr 2025
Tue
23 Apr 2025 Tue
Amal missing

പൊന്നുമോന്റെ ഒരു ഫോണ്‍വിളി പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് കണ്ണൂര്‍ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയില്‍ സുരേഷ് കുമാറും കുടുംബവും. (Amal missing for seven months in boat accident on Kuwait-Saudi border) കപ്പലപകടത്തില്‍ മകന്‍ അമല്‍ കെ. സുരേഷിനെ കാണാതായി ഏഴ് മാസം പിന്നിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നന്വേഷിച്ച് ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. തങ്ങളുടെ പൊന്നുമോന്‍ സൗദിയിലോ കുവൈത്തിലോ മറ്റേതെങ്കിലും രാജ്യത്തോ ജീവനോടെ എത്തിപ്പെട്ടിട്ടുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേഷും കുടുംബവും.

കഴിഞ്ഞ സ്പതംബര്‍ ഒന്നിനാണ് കുവൈത്ത്-സൗദി സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്കുകപ്പലായ അറബ് അക്തര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഇന്ത്യക്കാരും മൂന്ന് ഇറാന്‍ സ്വദേശികളും ഉള്‍പ്പെടെ കപ്പലില്‍ ആറ് ജീവനക്കാരാണുണ്ടായിരുന്നത്.

അപകടത്തെത്തുടര്‍ന്ന് കുവൈത്ത് നാവിക-തീരദേശ സേന നടത്തിയ തിരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തുകയും അവ കുവൈത്തില്‍ എത്തിക്കുകയും ചെയ്തു. ഇതില്‍, ഇന്ത്യക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന വഴി തിരിച്ചറിഞ്ഞിരുന്നു.

തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കോത്ത് ഹരിദാസിന്റെ മകന്‍ ഹനീഷും, പശ്ചിമ ബംഗാള്‍ സ്വദേശിയുടേതുമായിരുന്നു തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍. എന്നാല്‍ ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവ് ആയെന്ന മറുപടി മാത്രമാണ് അമലിന്റെ കുടുംബത്തിന് ലഭിച്ചത്.

അപകടത്തില്‍ കാണാതായ ഡെക്ക് ഓപ്പറേറ്റര്‍ അമല്‍ കെ. സുരേഷിനെക്കുറിച്ചോ, അറബ് അക്തറിന്റെ ക്യാപ്റ്റനായിരുന്ന ഇറാന്‍ സ്വദേശി ഹമീദ് ഗിന്നത്തിനെക്കുറിച്ചോ ഇതുവരെ ഒരു വിവരവും ലഭ്യമല്ല.