18
Apr 2023
Sat
18 Apr 2023 Sat

വാഷിങ്ടണ്‍: കുട്ടികളുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗത്തെ തുടര്‍ന്ന് 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിലക്കാനുള്ള ബില്‍ അമേരിക്ക സെനറ്റില്‍ അവതരിപ്പിച്ചു. പ്രാധാനമായും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയില്‍ നിന്നും വിലക്കാനാണ് ശുപാര്‍ശ. രാജ്യത്ത് കൗമാരക്കാര്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ടെക് കമ്പനികള്‍, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുന്നുവെന്ന വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു. കുട്ടികളെക്കുറിച്ചുള്ള വ്യക്തിഗതവിവരങ്ങളടങ്ങിയ ഉള്ളടക്കമോ പരസ്യങ്ങളോ സാമൂഹികമാധ്യമ കമ്പനികള്‍ പങ്കുവെക്കാന്‍ പാടില്ലെന്നും അനുശാസിക്കുന്നുണ്ട്. ബില്ല് പ്രാബല്യത്തിത്തില്‍ വരുന്നതോടെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കുട്ടികളുടെ പേരില്‍ പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. എന്നാല്‍, ലോഗിന്‍ചെയ്യാതെ ഉള്ളടക്കം വായിക്കാന്‍ പറ്റും. സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളില്‍നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ആദ്യ പടിയായാണ് ഇത്തരമൊരു ബില്ല് കൊണ്ടുവരാനുള്ള കാരണമെന്ന് സെനറ്റംഗം ബ്രയാന്‍ ഷാറ്റസ് പ്രതികരിച്ചു. 2021-ലെ ഒരു സര്‍വേ റിപ്പോര്‍ട്ടുപ്രകാരം, യു.എസിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 57 ശതമാനം പെണ്‍കുട്ടികളിലും 29 ശതമാനം ആണ്‍കുട്ടികളിലും വിഷാദരോഗം ഉള്ളതായി കണ്ടെത്തിയിരുന്നു.