കൊച്ചി: സിനിമാ ഷൂട്ടിങിനെ കാട്ടിലേക്ക് ഓടിയ ആനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. (An elephant brought for a movie shoot ran into the forest; The search for Puthupally Sadhu continues) പുതുപ്പള്ളി സാധു എന്ന നാട്ടാനക്കായി രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു.
|
എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം വച്ചാണ് ഇന്നലെ വൈകിട്ട് ആന കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ.
അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠനുമാണ് ഏറ്റുമുട്ടിയത്.
ALSO READ: ഊതി വീര്‍പ്പിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നുവയസ്സുകാരി മരിച്ചു
ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് വിരണ്ടോടുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഉള്‍ക്കാട്ടില്‍ രാത്രി പരിശോധന ദുഷ്‌കരമായതിനാല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ആറരയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന പുരനാരംഭിച്ചു.
സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു.
പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.


