തിരുവനന്തപുരം: ആയിരത്തിലേറെ കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതിയായ അനന്തുകൃഷ്ണന്റെ അക്കൗണ്ടിലുള്ളത് നാലുകോടി രൂപ മാത്രം. (Ananthukrishnan’s account has only Rs 4 crore; where is the rest of the 1000 crore?) ബാക്കി പണം എവിടെയെന്ന അന്വേഷണത്തിലാണ് പോലീസ്.
|
ഈ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചോ, പുറത്തേക്ക് കടത്തിയോ തുടങ്ങിയ സംശയങ്ങളാണ് ഉയരുന്നത്. അനന്തുകൃഷ്ണനെ വിശദമായി ചോദ്യം ചെയ്യാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
ഈ സാഹചര്യത്തിലാണ് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടിരിക്കുന്നത്. എന്നാല്‍, അനന്തു കൃഷ്ണന്‍ പോലീസിന്റെ ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്.
ഇതിനിടെ, അനന്തുകൃഷ്ണന്റെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കയാണ്. മൂന്ന് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേസ് ക്രൈം ബാഞ്ച് അന്വേഷിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ, ഇ.ഡി. ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞു.
കേരളത്തില്‍ മുന്‍പ് നടന്ന മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പാണ് നടന്നതെന്നാണ് ഇ.ഡിയുടെ ആദ്യ വിലയിരുത്തല്‍. ഇതിനിടെ, അനന്തുകൃഷ്ണന് 19 അക്കൗണ്ടുകളുണ്ടെന്നാണ് പൊലീസിന്റെ സംശയം.
ഈ അക്കൗണ്ടികളിലൂടെ 450 കോടിയുടെ ഇടപാട് നടത്തിയെന്നാണ് മനസിലാക്കുന്നത്. ഇതിനിടെ, വന്‍തോതില്‍ ഭൂമി സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം സംശയിക്കുന്നു.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറെന്ന നിഗമനത്തിലാണ് പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയില്‍ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍.
അനന്തുവിന്റെ വാഹനങ്ങള്‍ കസ്റ്റിഡിയില്‍
സി.എസ്.ആര്‍. ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതിവിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത് മൂവാറ്റുപുഴ പൊലീസാണ്.


