ബംഗളൂരു: അങ്കണവാടിയില്‍ പഠിക്കുന്ന അഞ്ചുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകയിലെ സിര്‍സിയില്‍ മയൂരി സുരേഷ് കുമ്പളപ്പെനവര്‍ എന്ന കുട്ടിയാണ് മരിച്ചത്. മൂത്രമാെഴിക്കാനായി അങ്കണവാടിക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കരഞ്ഞുനിലവിളിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യലിനോട് ചേര്‍ന്നാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്. ചുറ്റുമതിലോ കുട്ടികള്‍ക്കാവശ്യമായ ടോയ്‌ലറ്റോ ഇല്ലാത്ത അങ്കണവാടിയുടെ പരിസരം മുഴുവന്‍ കാടുപിടിച്ചുകിടക്കുകയാണ്. ഉഗ്രവിഷമുളള പാമ്പാണ് കുഞ്ഞിനെ കടിച്ചതെന്നാണ് വിവരം.
|
അങ്കണവാടി വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം സംസ്ഥാനത്ത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിലെ അങ്കണവാടികള്‍ പലതും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുള്ളവയാണ്. വ
പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും പ്രാദേശിക ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കാതെ ഹുബ്ബളളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു എന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രാദേശിക ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടിട.
അങ്കണവാടിയിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് അനുവാദമുണ്ടായിരുന്നതെന്നും കുട്ടികള്‍ തൊട്ടടുത്തുള്ള പറമ്പിലായിരുന്നു പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നതെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.





