22
Jan 2023
Wed
22 Jan 2023 Wed

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കെ.പി.സി.സി ഡി.ജിറ്റല്‍ മീഡിയ മേധാവിയും മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണി രാജിവച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്യുമെന്ററി കേരളത്തിലടനീളം പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ ഡോക്യുമെന്ററിയെ വിമര്‍ശിച്ച അനിലിനെതിരേ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നുംകടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം തന്റെ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബിബിസിയുടേത് ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് അനില്‍ ആന്റണി പറയുന്നത്. എന്നാല്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരല്ല തന്റെ നിലപാടെന്നുമാണ് അനില്‍ ആന്റണി പറഞ്ഞത്.