26
Jun 2025
Wed
26 Jun 2025 Wed
Pakistan spy Youtuber Jagbir singh

അമൃത്സര്‍: പാകിസ്താന് വേണ്ടി ചാരപ്പണിയെടുത്ത യൂട്യൂബര്‍ പഞ്ചാബില്‍ അറസ്റ്റില്‍. (Another influencer in Pakistan’s spy ring; YouTuber Jagbir Singh arrested) നിരവധി സബ്‌സ്‌ക്രൈബര്‍മാരുള്ള, ‘ജാന്‍ മഹല്‍’ എന്ന യൂട്യൂബ് ചാനല്‍ ഉടമ ജസ്ബിര്‍ സിങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമാന കേസില്‍ ഹരിയാനയില്‍ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മല്‍ഹോത്രയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.

രൂപ്നഗര്‍ ജില്ലയിലെ മഹ്ലാന്‍ സ്വദേശിയാണ് ജസ്ബിര്‍ സിങ്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സെല്‍ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ ജട്ട് രണ്‍ധാവ എന്നയാളുമായി ജസ്ബിര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായും ജസ്ബിറിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2020, 2021, 2024 എന്നീ വര്‍ഷങ്ങളില്‍ ജസ്ബിര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ALSO READ: പ്രതിശ്രുത വധുവുമൊത്തുള്ള മകന്റെ ഉല്ലാസ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; മംഗോളിയന്‍ പ്രധാനമന്ത്രിയുടെ കസേര തെറിച്ചു

ജസ്ബിറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ പാകിസ്താനി ഫോണ്‍ നമ്പറുകള്‍ ലഭിച്ചു. ഇതുവരെ പഞ്ചാബില്‍ നിന്ന് മാത്രം ഏഴ് പേരെയാണ് പൊലീസ് ചാരവൃത്തിക്കായി അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരും ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയവരാണ്.

നേരത്ത അറസ്റ്റ് ചെയ്യപ്പെട്ട ജ്യോതി മല്‍ഹോത്ര ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്. ജ്യോതി പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താന്‍ ഇന്റലിജന്‍സ് ജ്യോതിയെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങള്‍ കൈമാറിക്കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ജ്യോതി മല്‍ഹോത്ര സമ്മതിച്ചിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മല്‍ഹോത്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലില്‍ ജ്യോതി മൊഴി നല്‍കിയിരുന്നു.