16
Feb 2025
Fri
16 Feb 2025 Fri
ARAB CONTRIES MEETING IN SAUDI

റിയാദ്: ഗസയിലെ ജനങ്ങളെ പുറത്താക്കി നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പദ്ധതിക്കെതിരേ സൗദിയില്‍ ഇന്ന് ജിസിസി രാജ്യങ്ങളുടെ യോഗം. (Arab countries meet in Saudi Arabia today to present an alternative to the US plan to control Gaza) ഈജിപ്തും ജോര്‍ദാനും ജിസിസി നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കും. ഡൊണാള്‍ഡ് ട്രംപിന്റെ ഗസാ പ്ലാനില്‍ അറബ് രാജ്യങ്ങളുടെ ബദല്‍ സമര്‍പ്പിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് യോഗം വിളിച്ചത്. അറബ് രാജ്യങ്ങളുടെ സൗഹൃദത്തിന്റെ ഭാഗമായുള്ള അനൗദ്യോഗിക യോഗമാണ് ഇതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ALSO READ: കോഴിക്കോട്ട് അധ്യാപികമാരുടെയും സഹപാഠികളുടെയും ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ടെലഗ്രാമില്‍ വില്‍പനയ്ക്കു വച്ച വിദ്യാര്‍ഥി അറസ്റ്റില്‍

ട്രംപിന്റെ പദ്ധതിക്ക് ബദലായി ഈജിപ്ത് ഒരു കരട് തയ്യാറാക്കിയിട്ടുണ്ട്. ഗസയുടെ ഭാവി ഭരണമാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാന വിഷയം.

നിലവില്‍ ഹമാസ് ആണ് ഗസയില്‍ ഭരണം കയ്യാളുന്നത്. ഹമാസിനെ ഭരണത്തില്‍ നിന്ന് നീക്കി കൊണ്ടുള്ള ഒരു പ്ലാനാണ് ഈജിപ്ത് തയ്യാറാക്കിയിട്ടുള്ളത്. ഇതാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവശ്യം. ഒപ്പം, ഗസയിലുള്ള ആളുകളെ അവിടെ തന്നെ പാര്‍പ്പിക്കാനുള്ള പദ്ധതിയും കരടില്‍ ഉണ്ട്.

ഗസയിലെ ഭരണം വിട്ട് കൊടുക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. പകരം ഹമാസിന്റെ പ്രാതിനിധ്യം ഭരണത്തില്‍ ഉണ്ടാകണം എന്നാണ് ആവശ്യം.