
ദുബായ്∙: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ബാല കേന്ദ്രങ്ങളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബി ഭാഷ പഠിപ്പിക്കുന്നത് നിർബന്ധമാക്കി. ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബി ഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നയത്തിൻ്റെ ഭാഗമായാണ് നടപടിയെന്നു ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അറിയിച്ചു. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ബാല കേന്ദ്രങ്ങളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് വിദ്യാഭ്യാസം നിർബന്ധമാക്കുന്നതാണ് നയം.
![]() |
|
എമിറാത്തി സംസ്‌കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളർത്താൻ സഹായിക്കുന്നതിന് സ്‌കൂളുകളിലും സമൂഹത്തിലും അറബി ഉപയോഗം ശക്തിപ്പെടുത്തുക ആണ് നയത്തിൻ്റെ ലക്ഷ്യം.
ഈ വർഷം സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് ഈ വർഷം മുതലും ഏപ്രിലിൽ തുടങ്ങുന്ന സ്കൂളുകൾക്ക് അടുത്ത വർഷം ഏപ്രിൽ മുതലും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകും.
നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള അറബിക് വിദ്യാഭ്യാസം ഉൾക്കൊള്ളുന്നതാണ് ആദ്യ ഘട്ടം. വരും വർഷങ്ങളിൽ കൂടുതൽ ഘട്ടങ്ങൾ ആരംഭിക്കുകയും ∙ആറ് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്യും.
Arabic Education will compulsory in all primary classes in Dubai