അരീക്കോട്: അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ സ്‌കൂട്ടറില്‍ തട്ടി വയലിലേക്ക് മറിഞ്ഞു നിരവധി കൂട്ടികള്‍ക്ക് പരിക്കേറ്റു. കൊഴക്കോട്ടൂര്‍ സ്‌കൂള്‍ പടിക്കു താഴെയാണ് അപകടം നടന്നത്. പരിക്കേറ്റ കുട്ടികളെ അരീക്കോട് താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും കാഷ്വാലിറ്റി സൗകര്യം ഇല്ലാത്തതിനാല്‍ അടുത്തുള്ള അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.
|
കൊയിലാണ്ടി എടവണ്ണ – മഞ്ചേരി സംസ്ഥാന പാതയില്‍പ്പെട്ട അരീക്കോട് ഏറെ വാഹന തിരക്കുള്ള ഭാഗമായതിനാല്‍ അപകടസാധ്യത ഏറെയാണ്. ഈ ഭാഗങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ട ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയും ബ്ലോക്ക് പഞ്ചായത്തിനോടും സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ അപകടം.
കാഷ്യലിറ്റി സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യറാവാത്തതിനാലാണ് നിര്‍ധനരായ വിദ്യാര്‍ഥികളെയടക്കം സ്വകാര്യ ആശുപത്രിയില്‍ എത്തിക്കേണ്ട അവസ്ഥയുണ്ടായത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയും ബ്ലോക്ക് പഞ്ചായത്തിനുമെതിരേ ജനകീയ പ്രതിഷേധം ശകതമായിരിക്കയാണ്.
അപകട സാധ്യതയുള്ള അരീക്കോടില്‍ താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഏര്‍പ്പെടുത്തണമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സേവ് അരീക്കോട് താലൂക്ക്ആശുപത്രി ഫോറം ചെയര്‍മാന്‍ കെ എം സലിം, വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


