26
Jun 2024
Tue
26 Jun 2024 Tue
Areekkode Taluk Hospital

അരീക്കോട്: അരീക്കോട് താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗം ഇന്ന് 6 മണിയോടെ പ്രവര്‍ത്തനം ആരംഭിച്ചു. (Areekkod Taluk hospital casuality started )  ഇതോടെ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാവും. കഴിഞ്ഞ ഫെബ്രുവരി 27ന് കാഷ്വാലിറ്റി തുടങ്ങാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ നടപടി സ്വീകരിക്കുവാന്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അരീക്കോട് എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹികളായ പനോളി സുലൈമാന്‍, പട്ടിരി മുജീബ് എന്നിവര്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചതിനെ ഇതില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച്ച കോടതിയില്‍ കേസ് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ന് അടിയന്തരമായി അത്യാവിഭാഗം ആരംഭിച്ചത്. സാങ്കേതിക തടസമില്ല എന്ന് കോടതിയെ അറിയിക്കുന്നതിനാണ് ഇതെന്ന് കരുതുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടതിനാല്‍ മുഖം രക്ഷിക്കാനാണ് ഇന്ന് തന്നെ ക്വാഷ്വാലിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.

സേവ് അരീക്കോട് താലൂക്കാശുപത്രി ഫോറം ഭാരവാഹി കെ എം അബ്ദുല്‍ സലിം ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഈ മാസം അവസാന ആഴ്ചയില്‍ ഹിയറിംഗ് വെച്ചതായി ഭാരവാഹികള്‍ അറിയിച്ചിരുന്നു.

നിലവില്‍ ഒപി പ്രവര്‍ത്തിക്കുന്ന ഭാഗത്ത് തന്നെയാണ് അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുക. ഒപിയില്‍ രോഗികള്‍ക്ക് കാത്തിരിപ്പിന് സൗകര്യമൊരുക്കിയ ഭാഗം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണ വാര്‍ഡ് സജീകരിച്ചിട്ടുള്ളത്.