അരീക്കോട്. അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനായി മെഡിക്കൽ ഉപകരണങ്ങൾ എത്തിയതായി ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള വിവരം .അത്യാഹിത വിഭാഗത്തിലേക്ക് ഏജൻസി വഴിഎത്തിയ ഉപകരണങ്ങൾ ആശുപത്രി അധികൃതർ ഏറ്റെടുത്തില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്.
|
നിലവിൽ അരീക്കോട് ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ചല്ല ടെൻഡർ ക്ഷണിച്ചെതെന്നാണ് ആശുപത്രി അധികൃതരിൽ നിന്നുള്ള വിവരം
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട് .നിലവിൽ ഒപി പ്രവർത്തിക്കുന്ന ഭാഗത്ത് തന്നെയാണ് അത്യാഹിത വിഭാഗവും പ്രവർത്തിക്കുക ഒ പി യിൽ രോഗികൾക്ക് കാത്തിരിപ്പിന് സൗകര്യമൊരുക്കിയ ഭാഗം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണ വാർഡ് സജീകരിച്ചിട്ടുള്ളത് .
അരീക്കോട് താലൂക്ആശുപത്രി സൂപ്രണ്ട് ലീവിലായതിനാൽ അരീക്കോട് സ്വദേശിയായ ഡോക്ടർ സ്വാബിറിനായിരുന്നു താൽക്കാലിക സൂപ്രണ്ട് ചുമതലയുണ്ടായിരുന്നത് അതുകൊണ്ട് തന്നെ കഴിഞമാസം 27 ന് അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിക്കാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവുണ്ടായിട്ടും നടപ്പിലാക്കാൻ കഴിയാത്തത് ഏറെചർച്ചയായിരുന്നു. ഉപകരണങ്ങളുടെ കുറവാണെന്ന ചർച്ചയുയർന്നതിനെ തുടർന്ന് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികൾ ഏറനാട് ബ്ലോക്ക് സെക്രട്ടറിയെ സമീപിച്ച് അത്യാഹിത വിഭാഗം പ്രവർത്തിക്കാൻആവശ്യമായ മുഴുവൻ ഉപകരണങ്ങൾ വാങ്ങി കൊടുക്കാമെന്നറിയിച്ച് കത്തും നൽകിയിരുന്നതായിഅരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികൾ പറഞ്ഞു. അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കാൻ സാങ്കേതിക തടസമുന്നയിച്ച് നീട്ടുന്നത് ചികിൽസാ നിഷേധമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





